‘ഇന്ദ്രൻസ് പഴയ ഇന്ദ്രൻസ് അല്ല’, കിടിലൻ ലുക്കിൽ നല്ല കിണ്ണം കാച്ചിയ ചിത്രങ്ങൾ: വൈറലായി ഫോട്ടോഷൂട്ട്

ഒരുകാലത്ത് ചിരിപ്പിക്കുകയും പിന്നീട് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുകയും ചെയ്ത നടനാണ് ഇന്ദ്രൻസ്. ഇപ്പോഴിതാ ഒരു മാസികയ്ക്ക് വേണ്ടി താരം നടത്തിയ ഫോട്ടോഷൂട്ട് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കിടിലൻ മേക്കോവറിൽ എത്തിയ ഇന്ദ്രൻസ് ജീൻസും ബനിയനുമൊക്കെ ഇട്ട് കിടിലൻ ആറ്റിറ്റ്യൂഡിലാണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ താരത്തിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിയാളുകളാണ് സമൂഹ മാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്.

ALSO READ: മമ്മൂട്ടി ചിത്രം ഭ്രമയുഗം ബ്ലാക്ക് ആൻഡ് വൈറ്റിൽ? സിനിമയാക്കുന്നത് നൂറു വര്ഷം പഴക്കമുള്ള ഒരു പാൻ ഇന്ത്യൻ പ്രേതക്കഥ

ദേശീയ ചലച്ചിത്ര പുരസ്കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തിയപ്പോൾ സ്വപ്നം കാണുന്നതിന് പരിധിയില്ലല്ലോ എന്നാണ് താരം മാധ്യമങ്ങളോട് പറഞ്ഞത്. കുടക്കമ്പി വിളി പോലുള്ള പ്രയോ​ഗങ്ങൾ ചെറുപ്പത്തിൽ ഒരു കളിയാക്കലായി തനിക്ക് തോന്നിയിരുന്നില്ലെന്നും അഭിനയിക്കുമ്പോൾ അതുപോലുള്ള കഥാപാത്രങ്ങൾ ചേരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ നിന്ന് രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നാണ് ഇന്ദ്രൻസ് കഴിഞ്ഞ ദിവസം പുരസ്‌കാരം സ്വീകരിച്ചത്. ഹോം എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഇന്ദ്രൻസിന് പ്രത്യേക പുരസ്കാരം ലഭിച്ചത്.

ALSO READ: ലിയോയിൽ വിജയ് വാങ്ങിയ പ്രതിഫലം പുറത്ത്, തൃഷയെക്കാൾ മൂല്യം സഞ്ജയ് ദത്തിന്, മാത്യു തോമസിനും കോടികളോ?

അതേസമയം, ലോന, കനകരാജ്യം, മക്കാന, സ്ത്രീ, പൊരിവെയിൽ തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. അവസാനമായി റിലീസായ ജലധാര പമ്പ്സെറ്റിലും, കഠിന കടോരമീ അണ്ഡകടാഹത്തിലും മികച്ച പ്രകടനങ്ങളാണ് താരം കാഴ്ചവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News