മായാത്ത മലയാളച്ചിരി

എഴര പതിറ്റാണ്ടോളം മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും അതിജീവനത്തിന്റെ കരുത്തായും നിലകൊണ്ട നടന വിസ്മയം ഇന്നസെന്റ് വിട വാങ്ങുമ്പോള്‍ മലയാളി മനസ്സുകളില്‍ സുവര്‍ണ ലിപികളില്‍ എഴുതി ചേര്‍ക്കേണ്ട പേരുകളിലൊന്നാണിത്. തന്മയത്വത്തോടെ കഥാപാത്രങ്ങളിലൂടെ കയറിയിറങ്ങുന്ന ഇന്നസെന്റിന്റെ പരകായ പ്രവേശത്തിന്റെ ശൂന്യത സമ്മാനിക്കുക മലയാള സിനിമയില്‍ വലിയൊരു വിടവ് തന്നെയാകും.

നര്‍മ്മ രസങ്ങളുടെ ഭാവ തീക്ഷ്ണത പകര്‍ന്ന നടന വൈഭവം. നിഷ്‌കളങ്കന്‍ എന്നര്‍ത്ഥം വരുന്ന വാക്കിനോടു പൂര്‍ണമായും നീതി പുലര്‍ത്തിയാണ് മലയാളികളുടെ മനസിലേക്കും സിനിമാലോകത്തേക്കുള്ള ഇന്നസെന്റിന്റെ ചവിട്ടുപടികളോരോന്നും.

1948 ഫെബ്രുവരി 28-ന് ഇരിങ്ങാലക്കുടയില്‍ തെക്കേത്തല വറീതിന്റെയും മര്‍ഗലീത്തയുടെയും മൂന്നാമത്തെ മകനായി ജനനം. എട്ടാം ക്ലാസ്സില്‍ പഠനത്തിന് വിരാമം. പിന്നെ മുനിസിപ്പല്‍ കൗണ്‍സിലറായെങ്കിലും എത്തിയത് സിനിമയിലേക്ക്.

1972 ല്‍ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. ജീവിത പ്രാരാബ്ധങ്ങള്‍ പ്രതിസന്ധികളായി മുന്നില്‍ തട്ടി നിന്നു. ഇടക്കാലത്ത് നടത്തിയ ബിസിനസുകള്‍ ഉപേക്ഷിച്ച് 1979 ഡേവിഡ് കാച്ചപ്പള്ളിയുമായി ചേര്‍ന്ന് സിനിമാ നിര്‍മാണ കമ്പനിയ്ക്ക് പിന്നിട് തുടക്കമിട്ടു. എന്നാല്‍ സവിശേഷമായ ശരീരഭാഷയും തൃശൂര്‍ ശൈലിയിലുള്ള സംഭാഷണവും വീണ്ടും ഇന്നസെന്റിനെ ക്യാമറയുടെ മുന്നിലേക്ക് മാറ്റി.

മുന്നൂറോളം സിനിമകളില്‍ ആണ് അഭിനയ സ്പര്‍ശം ഒരുക്കിയിട്ടുള്ളത്. നിമിഷാര്‍ധങ്ങള്‍ക്കുള്ളില്‍ ഗൃഹനാഥനും ചേട്ടനും, സുഹൃത്തും കാമുകനായുo എല്ലാമായി മാറി പകരം വെക്കാനില്ലാത്ത കഥാപാത്രമായി അദ്രപാളിയില്‍ തീര്‍ക്കുന്ന പരകായ പ്രവേശത്തിനും നാം സാക്ഷികളാണ്. പ്രത്യേകിച്ച് സിനിമയിലെ പുത്തന്‍ തലമുറയ്ക്കൊപ്പ o നീങ്ങിയ കഥാപാത്രങ്ങള്‍

സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലെ മുഖമുദ്ര തന്നെ ഇന്നസെന്റ് എന്ന പ്രതിഭയുടേതായി മാറി. ഇതിനിടയില്‍ 2014ല്‍ ഇടതുപക്ഷ പിന്തുണയോടെ ജനപ്രതിനിധിയായി പാര്‍ല്ലമെന്റില്‍ എത്തി. കേരളീയ സമൂഹം കണ്ട് ഇന്നസെന്റ് ടച്ച് അവിടം കൊണ്ടും തിര്‍ന്നില്ല വില്ലനായി എത്തിയ ക്യാന്‍സറെന്ന മഹാവിപത്തിനെ ആത്മവിശ്വാസം കൊണ്ട് അതിജീവിച്ചതിനെക്കുറിച്ചും ശേഷവും പുസ്തകങ്ങള്‍ എഴുതി, എഴുത്തുകാരനായും മുഴുവന്‍ സമയ രാഷ്ട്രിയക്കാരന്റെ റോളിലേക്കു കടന്നപ്പോഴും എല്ലാം ഇന്നസെന്റ് സിനിമയെന്ന അഭിനിവേശത്തെ ചേര്‍ത്തു പിടിച്ചിരുന്നു.

താര സംഘടന അമ്മയുടെ തലയെടുപ്പുള്ള സംഘാടക സ്ഥാനത്തെ അവസാന വാക്കും ഇന്നസെന്റിന്റേതായിരുന്നു. മികച്ച നടനുള്ള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, മികച്ച സഹനടനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകളുo ഇന്നസെന്റിനെ തേടിയെത്തി. എന്തായാലും കാലത്തിന്റെ കുത്തൊഴുക്കില്‍, മുന്നോട്ടു പോകുമ്പോഴും ഇന്നസെന്റിന്റ വിയോഗം തീര്‍ക്കുന്ന വിടവ് മലയാള സിനിമയ്ക്ക് തീരാ നഷ്ടം തന്നെയാകും. അതുല്യ പ്രതിഭയ്ക്ക് കൈരളി ന്യൂസിന്റെ ആദരാഞ്ജലികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News