‘മണിപ്പൂരിൽ കലാപം പ്രധാനമന്ത്രി ടൂറിൽ’, ഇന്ത്യയുടെ നിലവിലെ സാഹചര്യത്തെക്കുറിച്ച് ആകുലതകൾ ഉണ്ട്: നടന്‍ ഇർഷാദ് അലി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് നടൻ ഇർഷാദ് അലി. മണിപ്പൂരിൽ കലാപം നടക്കുമ്പോൾ പ്രധാനമന്ത്രി ടൂറിലാണെന്നാണ് നടൻ പറഞ്ഞത്. ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങൾ ആകുലതകൾ ഉണ്ടാക്കുന്നുവെന്നും, കുറെ റോഡുണ്ടാക്കുന്നതല്ല യഥാർത്ഥ വികസനമെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഇർഷാദ് അലി പറഞ്ഞു.

‘ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന സംഭവങ്ങൾ വളരെയധികം ആകുലതകൾ ഉണ്ടാക്കുന്നുണ്ട്‌. ഏക സിവില്‍ കോഡ്‌ നടപ്പിലാക്കാന്‍ പോകുന്നു. സമ്പന്നര്‍ വീണ്ടും സമ്പന്നരായിക്കൊണ്ടിരിക്കുകയാണ്‌. കുറെ റോഡുണ്ടാകുന്നതാണ്‌ ഇവിടുത്തെ വികസനം എന്ന്‌ വിചാരിക്കും. പക്ഷേ അടിസ്ഥാനപരമായി നോക്കണം. അങ്ങനെ നോക്കിയാൽ മാറ്റങ്ങൾ ഒന്നുമില്ല’, ഇർഷാദ് അലി പറഞ്ഞു.

ALSO READ: ‘നടിയുടെ തലയിൽ തട്ടമില്ല’, എങ്കിൽ ഫിലിം ഫെസ്റ്റിവൽ നടത്തേണ്ട’, ഇറാനിൽ വിവാദ ഉത്തരവെന്ന് റിപ്പോർട്ട്

‘മണിപ്പൂരിലെ അക്രമങ്ങൾ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഒരു പ്രധാനമന്ത്രി അതിനെക്കുറിച്ച്‌ ഒരു അക്ഷരം മിണ്ടാതെ വിദേശ യാത്ര നടത്തിക്കൊണ്ടിരിക്കുകയാണ്‌. വേദനയുണ്ടാക്കുന്ന കാര്യം തന്നെയല്ലേ. അത്‌ പറയാന്‍ ഇടതുപക്ഷക്കാരനാവണമെന്നില്ല. ഒരു മനുഷ്യനെന്ന നിലയില്‍ വേദനയുണ്ടാക്കുന്ന കാര്യങ്ങളാണ്‌ അത്‌’, ഇർഷാദ് അലി വ്യക്തമാക്കി.

‘സിനിമയില്‍ വരുന്നതിന്‌ മുൻപ് രാഷ്ട്രീയ പ്രവര്‍ത്തനത്തിലുണ്ടായിരുന്ന ആളാണ്‌ ഞാന്‍. ഡി വൈ എഫ്‌ ഐയുടെ സെക്രട്ടറിയായിരുന്നു. ഡി വൈ എഫ്‌ ഐക്ക്‌ വേണ്ടി ഒരുപാട്‌ തെരുവ്‌ നാടകങ്ങള്‍ കളിച്ചിട്ടുണ്ട്‌. എനിക്ക്‌ അന്നേ രാഷ്ട്രീയമുണ്ട്‌. സിനിമയിൽ വന്നതിന്‌ ശേഷം രാഷ്ട്രീയം പറയുന്നതല്ല. സിനിമയില്‍ വന്നപ്പോള്‍ ചാൻസിന്‌ വേണ്ടി ന്യൂട്രലായി നില്‍ക്കാം എന്ന്‌ വിചാരിച്ചിട്ടില്ല’, ഇർഷാദ് അലി കൂട്ടിച്ചേർത്തു.

ALSO READ: മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News