ആദ്യമായാണ് മൊട്ടയടിക്കുന്നത്, സന്തോഷമേയുള്ളൂ; ജഗദീഷ്

ബേസിൽ ജോസഫ് കേന്ദ്ര കഥാപാത്രത്തിൽ എത്തിയ ചിത്രമായിരുന്നു ഫാലിമി. ജഗദീഷ്, മഞ്ജുപ്പിള്ള തുടങ്ങിയ താരങ്ങളുടെയും മികച്ച അഭിനയമായിരുന്നു ചിത്രത്തിൽ കാണാനായത്.
ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി മൊട്ടയടിക്കുന്ന ജഗദീഷിന്റെ വീഡിയോ ആണ് വൈറലാകുന്നത്. പതിറ്റാണ്ടുകൾ നീണ്ട സിനിമാ ജീവിതത്തിൽ ആദ്യമായി മൊട്ടയടിച്ചതും ഫാലിമിക്കു വേണ്ടിയാണ്. സമൂഹമാധ്യമങ്ങളിലൂടെ സംവിധായകൻ നിതീഷ് സഹദേവ് ആണ് വീഡിയോ പുറത്തുവിട്ടത്.

ALSO READ: മക്കളെ മാനവികതയുള്ള മനുഷ്യരാക്കാനാണ് മാതാപിതാക്കൾ പ്രചോദനമാകേണ്ടത്: പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട്

വീഡിയോയിൽ കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കുന്നതിൽ സന്തോഷമേയുള്ളൂ എന്ന് ജഗദീഷ് പറയുന്നു. സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്ത കാശിയിൽ വച്ചാണ് നടൻ മൊട്ടയടിക്കുന്നത്.‘‘ജീവിതത്തിൽ ആദ്യമായാണ് മൊട്ടയടിക്കുന്നത്. പല നടന്മാരും ചെയ്യുന്നുണ്ട്. ആ ഭാഗ്യം എനിക്ക് തന്നിരിക്കുകയാണ് സംവിധായകൻ നിതീഷ്. കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കുന്നതിൽ സന്തോഷമേയുള്ളൂ. അഭിമാനമേയുള്ളു ,വേറെ രീതിയിലുള്ള പ്രോസ്തെറ്റിക് മേക്കപ്പോ വിഗ്ഗോ ഒക്കെ വച്ചുകഴിഞ്ഞാൽ റിയാലിറ്റി കിട്ടില്ല.’’ എന്നും ജഗദീഷ് വീഡിയോയിൽ പറയുന്നു.

അതേസമയം ഇതെല്ലാം വെറുതെ പറയുകയാണെന്നും അദ്ദേഹം മാറിയിരുന്നു പൊട്ടി കരയുന്നത് താൻ കണ്ടതാണെന്നുമുള്ള മഞ്ജുപിള്ളയുടെ കളിയാക്കലിന് സൗന്ദര്യമുള്ളവർക്കല്ലേ അത് നഷ്ടപ്പെടുന്നതിന്റെ വേദനയുണ്ടാവൂ എന്നാണ് ജഗദീഷ് മറുപടി നൽകിയത്.

ALSO READ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്; സിപിഐഎം പങ്കെടുക്കില്ലെന്ന് സീതാറാം യെച്ചൂരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News