ഹാസ്യ താരത്തിൽ നിന്ന് സ്വഭാവ നടനിലേക്ക്; ജഗദീഷെന്ന നടന്റെ കഥാപാത്രങ്ങളുടെ പകർന്നാട്ടം

നായകനായും സ്വഭാവ നടനായും പ്രതിഭ തെളിയിച്ചിട്ടുള്ള മലയാള നടനാണ് ജഗദീഷ്. ജഗദീഷ് എന്ന നടനെക്കുറിച്ച ചിന്തിക്കുമ്പോൾ തന്നെ മലയാളികളുടെ മനസിലേക്ക് ആദ്യമെത്തുന്ന കുറച്ച് നർമ ഡയലോഗുകളുണ്ട്. “എച്ചൂസ്മീ”, “എന്താ പെൺകുട്ടികൾക്ക് ഇങ്ങനെ സിംപിൾ ഡ്രസ്സ് ധരിക്കുന്ന പുരുഷൻമാരെ ഇഷ്ടമല്ലേ?”, “ബേസിക്കലി ഞാനൊരു ലൗവറാണ്” എന്നിങ്ങനെ തുടങ്ങും ജഗദീഷിന്റെ സിഗ്നേച്ചർ ഡയലോഗുകൾ. ജഗദീഷ് എന്ന നടൻ അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങൾ മലയാളി പ്രേക്ഷകരുടെ മനസ്സിൽ താങ്ങി നിൽക്കുന്നുണ്ട്.

കോമഡി രംഗങ്ങളാണ് അഭിനയിച്ചു ഫലിപ്പിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ളത്. ഇത്തരം കഥാപാത്രങ്ങളെ അനായാസം അവതരിപ്പിച്ചതിനാലാകണം ഒരിക്കൽ മലയാളികളെ ചിരിപ്പിച്ച പല താരങ്ങളും സ്വഭാവ നടന്മാരിലേക്ക് വേഷപ്പകർച്ച നടത്തി പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നത്. ഇന്ദ്രൻസും, സലീം കുമാറും, സുരാജ് വെഞ്ഞാറമൂടും, ജോജു ജോർജ്ജുമൊക്കെ അതിന്റെ മികച്ച ചില ഉദാഹരണങ്ങളാണ്. കോമഡി വേഷങ്ങളിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ നായകനും, പ്രതിനായകനും, സ്വഭാവ നടനുമൊക്കെയായി ജഗദീഷ് വേഷമിട്ടിട്ടുണ്ട്. നെഗറ്റിവ് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽപ്പോലും അത്തരം കഥാപാത്രങ്ങൾക്ക് കാര്യമായ തുടർച്ചകൾ ഉണ്ടായിട്ടില്ല.

Also Read; “വ്യാജ കാര്‍ഡ് ഇറക്കല്‍ ദു:ഖമാണുണ്ണി ഫേസ്ബുക്ക് പോരാട്ടം സുഖപ്രദം”.. വിടി ബല്‍റാമിന് ട്രോളോട് ട്രോള്‍; സത്യവായിട്ടും ഇത് പഴയ ഫോട്ടോയാ… ട്രെന്റിനൊപ്പം സമൂഹമാധ്യമം

2016-ൽ പുറത്തിറങ്ങിയ രഞ്ജിത്ത് ചിത്രം ‘ലീല’യിലെ കഥാപാത്രത്തിലൂടെയാണ് ജഗദീഷെന്ന നടനെ പ്രേക്ഷകർ ആദ്യമായി വെറുത്തത്. ജഗദീഷിന്റെ ചലച്ചിത്ര ജീവിതത്തിലെ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായിരുന്നു ‘ലീല’യിലെ തങ്കപ്പൻ നായർ എന്നത്. മദ്യ ലഹരിയിൽ സ്വന്തം മകളെ മാനഭംഗപ്പെടുത്തുന്ന നിന്ദ്യനും ക്രൂരനുമായ പിതാവിനെ സ്ക്രീനിലേക്ക് പകർത്തിയപ്പോൾ അപ്പുക്കുട്ടനായി തങ്ങളെ ചിരിപ്പിച്ച ജഗദീഷിന്റെ മറ്റൊരു അഭിനയ മുഖം പ്രേക്ഷകർ കണ്ടു. നടനെന്ന നിലയിൽ ഒരാൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിലൊന്നായി അത് മാറി. ശക്തമായ ക്യാരക്ടർ വേഷങ്ങളും തന്നിൽ സുരക്ഷിതമാണെന്ന് വിളിച്ചു പറഞ്ഞ ജഗദീഷിന്റെ പ്രകടനമായിരുന്നു അത്.

‘ലീല’യിലെ കഥാപാത്രത്തിനും ആറ് വർഷങ്ങൾക്ക് ശേഷം അതുവരെ മലയാളികൾക്ക് പരിചിതനല്ലാത്തൊരു ജഗദീഷിനെ പ്രേക്ഷകർ കണ്ടു. ജഗദീഷിന്റെ അവിശ്വസനീയമായ പകർന്നാട്ടം കണ്ടു കയ്യടിച്ചവരുടെ കൂട്ടത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയും ഉണ്ടായിരുന്നു. റൊഷാക്കിലെയും പുരുഷ പ്രേതത്തിലെയും പൊലീസ് വേഷങ്ങൾ ഈ പകർന്നാട്ടങ്ങളുടെ ഭാഗമായിരുന്നു. ഷാജി കൈലാസ്–പൃഥ്വിരാജ് ചിത്രം കാപ്പയിലും തികച്ചും വ്യത്യസ്തമായൊരു വേഷം ജഗദീഷ് പ്രേക്ഷകർക്ക് സമ്മാനിച്ചു. ധാരാളം വൈകാരിക രംഗങ്ങളിലൂടെ കടന്നു പോകുന്ന കഥാപാത്രത്തിലൂടെ ജഗദീഷ് അക്ഷരാർഥത്തിൽ പ്രേക്ഷകരെ ഞെട്ടിച്ചു. ഈ വർഷത്തെ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് ഫാലിമി എന്ന ചിത്രത്തിലെ ചന്ദ്രൻ എന്ന കഥാപാത്രം. മഞ്ജു പിള്ളയ്ക്കും ബേസിലിനുമൊപ്പമുള്ള കോമ്പിനേഷൻ സീനുകളിലും ജഗദീഷ് നന്നായി സ്കോർ ചെയ്യുന്നുണ്ട്. സൂക്ഷ്മമായ അഭിനയത്തിലൂടെ ഇവിടെയും ജഗദീഷ് പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

Also Read; നിരവധി ഫീച്ചറുകളുമായി പുതിയ കിയ സോനെറ്റ് ഫെയ്‌സ്‌ലിഫ്റ്റ്; വില ജനുവരി 12 ന് അറിയാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News