‘ഇന്നും ഞാന്‍ ആ നടനില്‍ നിന്നും പഠിക്കുന്നുണ്ട്, ഇതുവരെ എനിക്ക് അയാളെ മുഴുവനായി മനസിലാക്കാന്‍ പറ്റിയിട്ടില്ല, ആര്‍ക്കും അതിന് സാധിക്കില്ല’: ജഗദീഷ്

jagadish

തന്റെ സുഹൃത്തും നടനുമായ അശോകനെക്കുറിച്ച് തുറന്നു സംസാരിച്ച് നടന്‍ ജഗദീഷ്. ഓരോ ദിവസവും താന്‍ അശോകനില്‍ നിന്ന് ഓരോ കാര്യവും പഠിക്കാറുണ്ടെന്നും മുഴുവനായി മനസിലാക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അശോകന്റെ സ്വഭാവം വെള്ളം പോലെയാണെന്നും ആരുടെ കൂടെ ചേരുന്നോ അവരുടെ സ്വഭാവം തന്നെയാകും അശോകന്റേതുമെന്ന് ജഗദീഷ് കൂട്ടിച്ചേര്‍ത്തു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ജഗദീഷ്.

Also Read : നാരങ്ങയുണ്ടോ വീട്ടില്‍ ? ഇത് ട്രൈ ചെയ്താല്‍ രാവിലെ എഴുന്നേറ്റയുടനുള്ള തുമ്മല്‍ പമ്പകടക്കും

ഇന്‍ ഹരിഹര്‍ നഗര്‍ മുതലാണ് ഞാനും അശോകനും ഒന്നിക്കുന്നത്. അന്നുമുതല്‍ ഇന്നുവരെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഓരോ ദിവസവും ഞാന്‍ ഓരോ പുതിയ കാര്യങ്ങള്‍ അശോകനില്‍ നിന്ന് പഠിക്കുന്നുണ്ട്. ഇതുവരെ എനിക്ക് അയാളെ മുഴുവനായി മനസിലാക്കാന്‍ പറ്റിയിട്ടില്ല. ആര്‍ക്കും അതിന് സാധിക്കില്ലെന്ന് ഉറപ്പാണ്. അതാണ് അശോകന്റെ ക്യാരക്ടര്‍. ഞങ്ങളെ ഞങ്ങളാക്കിയതില്‍ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമക്ക് വലിയൊരു പങ്കുണ്ട്.

ആ സിനിമയുടെ സെറ്റ് എന്ന് പറയുന്നത് മുഴുവന്‍ തമാശയായിരുന്നു. പരസ്പരം കളിയാക്കലൊക്കെയായി നല്ല എന്‍ജോയ്മെന്റായിരുന്നു. ആ സിനിമ തന്ന സൗഹൃദമാണ് അശോകനും ഞാനും ഇന്നും കാത്തുസൂക്ഷിക്കുന്നത്.

അശോകന്റെ സ്വഭാവമെന്ന് പറഞ്ഞാല്‍ വെള്ളം പോലെയാണ്. ആരുടെ കൂടെ ചേരുന്നോ അവരുടെ സ്വഭാവം അശോകനും ഉണ്ടാകും. നന്മയുള്ളവരുടെ കൂടെ ചേര്‍ന്നാല്‍ അങ്ങനെ, അല്ലാത്തവരുടെ കൂടെ ചേര്‍ന്നാല്‍ അവരുടെ സ്വഭാവവും അശോകന് വരും,’ ജഗദീഷ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News