ഇത്രയധികം അച്ചടക്കമുളള ഒരു സംവിധായകനെ ഞാൻ കണ്ടിട്ടില്ല, തേടിയെത്തുന്ന ആളുകളെ നിരാശരാക്കില്ല: സിദ്ധിഖ് ഒരുപാട് പേരെ സഹായിച്ചിട്ടുണ്ടെന്ന് ജഗദീഷ്

സംവിധായകൻ സിദ്ധിഖിന്റെ വിയോഗത്തിൽ പ്രതികരിച്ച് നടൻ ജഗദീഷ്. സിദ്ധിഖിനോളം അച്ചടക്കമുളള ഒരു സംവിധായകനെ താൻ കണ്ടിട്ടില്ലെന്ന് ജഗദീഷ് പറഞ്ഞു. ഇനിയും എത്ര വർഷങ്ങൾ കഴിഞ്ഞാലും സിദ്ധിഖ്-ലാൽ ഹ്യൂമർ ഇപ്പോഴും ആളുകളെ രസിപ്പിക്കുന്നുണ്ടെങ്കിൽ അതിനുള്ള കാരണം നമ്മുടെ അഭിനയത്തിന്റെ മികവല്ല അതിന്റെ കഥയുടെ മികവാണെന്ന് താൻ പറയുമെന്നും, സ്വന്തം ജീവിതാനുഭവങ്ങളിലെ നർമ്മ മുഹൂർത്തങ്ങളെ വളരെ മനോഹരമായി പ്രേക്ഷകരുടെ മുന്നിൽ രസത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചാണ് ഓരോ കഥാപാത്രത്തിനും സിദ്ധിഖ് ഇത്രയ്ക്കധികം മിഴിവ് നൽകിയതെന്നും സിദ്ധിഖിന്റെ വിയോഗ ശേഷം മാധ്യമങ്ങളോട് ജഗദീഷ് പറഞ്ഞു.

ALSO READ: പേടകം ചന്ദ്രനോട് അടുത്തു; ചന്ദ്രയാന്‍ മൂന്നിന്റെ ഭ്രമണപഥം താഴ്ത്തല്‍ വിജയകരമെന്ന് ഐഎസ്ആര്‍ഒ

ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞത്

ഏറ്റവും വലിയ ടേക്ക് ഓഫ് എന്ന് പറയുന്നത് ഇൻ ഹരിഹർ നഗർ എന്ന ചിത്രമാണ്. അതിനു മുൻപ് തന്നെ സിദ്ധിഖുമായിട്ടുള്ള സൗഹൃദം എനിക്കുണ്ട്. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിന്റെ സ്ക്രിപ്റ്റ് വർക്കുമായി ബന്ധപ്പെട്ട് ഫാസിൽ സാറുമായി സഹകരിച്ചപ്പോൾ അതിന്റെ ഡയലോഗ് റൈറ്റർ എന്ന നിലയ്ക്ക് അവിടെ വച്ചാണ് അസ്സോസിയേറ്റ് ഡയറക്ടേഴ്‌സുമാരായ സിദ്ധിഖ്-ലാലുമാരെ പരിചയപ്പെടുന്നത്. അന്ന് തുടങ്ങിയ ഒരു സൗഹൃദമാണ്. ആ സൗഹൃദത്തിന്റെ സമയത്താണ് എന്നെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സിദ്ധിഖ് ലാലിന് കഴിഞ്ഞിട്ടുള്ളത്.

ALSO READ: ആദ്യമായി ചുംബിച്ച ദിനത്തില്‍ വിവാഹം, ആമിര്‍ ഖാന്‍റെ മകള്‍ വിവാഹിതയാകുന്നു

അതുപോലെത്തന്നെ അവരെക്കുറിച്ചും ഒരുപാട് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഒരു പരിധി വരെ ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിലേക്ക് എന്നെ കാസ്റ്റ് ചെയ്യുന്നത്. അതിൽത്തന്നെ ആദ്യം എനിക്ക് ഡേറ്റ് പ്രശ്നം ഉണ്ടെന്ന് അവർ തെറ്റിദ്ധരിച്ച് എന്റെ വേഷം അശോകനും സിദ്ധിഖിനുമൊക്കെ ആയിട്ട് കൊടുക്കാനുള്ള ഒരു ശ്രമം നടത്തി. പിന്നെ വിവാഹച്ചടങ്ങിൽ വച്ചാണ് വീണ്ടും നേരിട്ട് കാണുമ്പോൾ എന്റെ ഡേറ്റ് ഒന്നും പ്രശ്‌നമില്ലെന്ന് ഞാൻ അവരോട് പറഞ്ഞപ്പോൾ എനിക്ക് അപ്പുക്കുട്ടന്റെ റോൾ കിട്ടുകയായിരുന്നു. മണിവത്തൂർ ശിവരാത്രികൾ എന്ന സിനിമയിൽ തുടങ്ങിയ സൗഹൃദം പിന്നെ ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, ഹിറ്റ്ലർ, മക്കൾ മാഹാത്മ്യം, അയാൾ കഥയെഴുതുകയാണ് തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം തന്നെ എനിക്ക് വളരെ നല്ല വേഷമാണ് ലഭിച്ചത്.

ALSO READ: ‘പ്രിയ സംവിധായകന് വിട നൽകി കലാകേരളം’, ആ ചിരി ഇനി ഓർമ്മ മാത്രം

സിദ്ധിഖിനെക്കുറിച്ച് പറയുകയാണെങ്കിൽ ഇത്രയധികം അച്ചടക്കമുളള ഒരു സംവിധായകനെ ഞാൻ കണ്ടിട്ടില്ല. സ്റ്റേജ് ഷോകളിൽ പങ്കെടുക്കാനുള്ള ഒരുപാട് അവസരങ്ങൾ എനിക്ക് ഉണ്ടായിട്ടുണ്ട്. ആ സ്റ്റേജ് പരിപാടികളിൽത്തന്നെ എല്ലാം പേപ്പറിലാക്കുക എന്നുള്ളത് അദ്ദേഹത്തിന്റെ ഒരു സ്റ്റൈൽ ആയിരുന്നു. കാരണം ഒന്നും സംസാരിച്ച് എല്ലാം നോക്കിക്കോളാം എന്നുള്ളതല്ല ഓരോ കാര്യങ്ങളും അത് സ്ക്രിപ്റ്റ് ആണെങ്കിലും ശരി ഒരു പരിപാടിയുടെ ഓർഡർ അതെല്ലാം എഴുതിയിട്ടുണ്ടാകും. പിന്നെ റിഹേഴ്‌സൽ ആണെങ്കിൽ പരമാവധി ചെയ്യുക അതാണ് രീതി.

ALSO READ: ‘ജയിലർ റിലീസ് ദിവസം ഹിമാലയത്തിലേക്ക് പോയി രജനികാന്ത്’, പതിവ് തെറ്റിച്ചില്ലെന്ന് ആരാധകർ

എനിക്ക് ഓർമ്മ വരുന്നത് ഗോഡ്ഫാദറിലെ ആ മരത്തിൽ നിന്നും മായിൻകുട്ടി വീഴുന്ന ആ രംഗത്തിൽ യഥാർത്ഥത്തിൽ മരത്തിൽ നിന്നും റിയൽ ആയിട്ട് കമ്പി പൊട്ടി താഴെ വീണു. അപ്പോൾ സിദ്ധിഖും ലാലും ഓടിയെത്തിയ ആ സംഭവം ഞാൻ ഓർക്കുകയാണ്. അവർ പേടിച്ച് നിലവിളിച്ചുകൊണ്ടാണ് എത്തിയത്. അന്നവരൊക്കെ യഥാർത്ഥത്തിൽ കരയുകയായിരുന്നു. പക്ഷേ ഭാഗ്യവശാൽ ഈ കമ്പി പൊട്ടിയത് മരത്തിന്റെ പകുതിക്കു ശേഷമാണ്. അതുകൊണ്ട് ഞാൻ ഒരു സ്മൂത്ത് ആയിട്ടൊരു ലാൻഡിങ്ങാണ് എനിക്ക് കിട്ടിയത്. അപ്പോൾ ഞാൻ അവരെ ആശ്വസിപ്പിച്ച് എനിക്കൊന്നും പറ്റിയിട്ടില്ല എന്ന് പറഞ്ഞിട്ട് പോലും അവർ കുറച്ചുനേരം കഴിഞ്ഞ് കുറച്ച് വിശ്രമം എടുക്കൂ എന്നിട്ട് ബാക്കി എടുത്താൽ മതിയെന്ന് പറഞ്ഞു.

ALSO READ: ‘രാഹുല്‍ ഫ്‌ളൈയിംഗ് കിസ് നൽകുന്നത് ഞാൻ കണ്ടിട്ടില്ല’; സ്മൃതി ഇറാനിയുടെ ആരോപണം തള്ളി ഹേമാമാലിനി

ആ സെറ്റിലൊക്കെ തന്നെ ഞാൻ ഉള്ള സീനിലും ഇല്ലാത്ത സീനിലും ഒക്കെ ചിത്രീകരണം നടക്കുമ്പോൾ ഞാൻ അവിടെ സെറ്റിൽചെന്ന് ഇരിക്കുമായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അപ്പുക്കുട്ടന്റെ ഒരു ഇമേജ് ഇന്നും കുട്ടികളുടെ ഇടയിൽ ഇത്രയും ഇഷ്ടപ്പെട്ട കഥാപാത്രമായി നിൽക്കാൻ കാരണം സിദ്ധിഖും ലാലുമാണ്. പിന്നെ ഹൃദയഭാനു എന്ന ഹിറ്റ്ലറിൻറെ ആ പൗഡർ ഇട്ടുപോകുന്ന സീൻ എത്ര കോമഡി പരിപാടിയിൽ വന്നിട്ടുണ്ടെന്ന് പറയാൻ കഴിയില്ല. മായിൻകുട്ടി എന്ന് പറയുന്ന കഥാപാത്രം ലോ കോളജിൽ ‘നീ എന്തിനാ പഠിക്കുന്നെ, ഐ ആം ഫൈനൽ ഇയർ എൽഎൽബി, അല്ല നീയൊക്കെ എന്തിനാ പഠിക്കുന്നേ” എന്ന് ഇന്നസെന്റ് ചേട്ടൻ ചോദിക്കുന്ന ആ സംഭാഷണം ഉൾപ്പെടെ പലരും എന്നോട് ചോദിക്കാറുണ്ട് സിദ്ധിഖ് ലാലുമാരുടെ തിരക്കഥയിൽ ജഗദീഷ് ഇമ്പ്രോവൈസ് ചെയ്യാറുണ്ടോ എന്ന്. ഒരിക്കലും ഇമ്പ്രോവൈസ് ചെയ്യേണ്ടി വന്നിട്ടിട്ടില്ല അതെല്ലാം തിരക്കഥയിൽ ഉളളത് തന്നെയാണ്. അത് നമ്മൾ അഭിനയിച്ച് ഫലിപ്പിച്ചാൽ മാത്രം മതി.

ALSO READ: കേന്ദ്ര സര്‍വകലാശാലകളിലെ 41 ശതമാനം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു; ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

വ്യക്തിപരമായി പറയുകയാണെങ്കിൽ വളരെ നല്ല സുഹൃത്താണ്. എല്ലാവരും പറഞ്ഞിട്ടുണ്ട് ആവർത്തന വിരസത തോന്നും, ഏറ്റവും നല്ല ഹൃദയാലുവായിട്ടുള്ള ഒരു മനുഷ്യൻ, അദ്ദേഹം സാധുക്കളെ ഒക്കെ സഹായിക്കുന്നത് അതിനൊരു പബ്ലിസിറ്റി ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അദ്ദേഹത്തെ തേടിയെത്തുന്ന ആളുകളെ ഒന്നും നിരാശരാക്കി മടക്കിയിട്ടില്ല. സാമ്പത്തികമായിട്ട് ഒരുപാട് സഹായം അദ്ദേഹം ചെയ്തിട്ടുണ്ട്. പിന്നെ സുഹൃത്ബന്ധങ്ങളിലും ഈ കലാകാരന്മാരുടെ വെൽഫെയറിനു വേണ്ടി ‘മാ’ എന്ന അസോസിയേഷന് വേണ്ടി അതിൽ മിമിക്രി കലാകാരന്മാർ അവർ നേരിടുന്ന സാമ്പത്തികപരമായിട്ടുള്ള പ്രശ്നങ്ങൾ എല്ലാം തന്നെ പരിഹരിക്കാനായിട്ട് ഒരുപാട് കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്.

ALSO READ: ‘സംസ്ഥാനത്ത് സ്റ്റാര്‍ട്ട് അപ്പ് രംഗത്ത് ഉണ്ടായത് വലിയ മുന്നേറ്റം’; മുഖ്യമന്ത്രി

രക്ഷാധികാരി എന്ന നിലയിൽ പ്രവർത്തിക്കുമ്പോൾ തന്നെ ഒരുപാട് നല്ല കാര്യങ്ങൾ അദ്ദേഹം ചെയ്തിട്ടുണ്ട്. പച്ചയായ ഒരു മനുഷ്യൻ ആണ് അദ്ദേഹം. മറ്റുളളവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു മനുഷ്യൻ, അച്ചടക്കമുള്ള ഒരു സംവിധായകൻ, ഭാവനാസമ്പന്നനായ ഒരു സംവിധായകൻ. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത തമാശകൾ ആണ് എല്ലാം. സ്വന്തം അനുഭവത്തിൽ ആ ഓരോ നർമ്മവും ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിട്ടുള്ള ഒരു കലാകാരനാണ് അദ്ദേഹം. അപ്പോൾ ആ വേദനയിൽ നിന്നും കഷ്ടപ്പാടിൽ നിന്നും കിട്ടിയിട്ടുള്ള തമാശകൾ ആയതുകൊണ്ടാണ് ഇത്രയും ലോങ്ങ് ലൈഫ് കിട്ടുന്നത്.

ALSO READ: കേന്ദ്ര സര്‍വകലാശാലകളിലെ 41 ശതമാനം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു; ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

ഇനിയും എത്ര വർഷങ്ങൾ കഴിഞ്ഞാലും സിദ്ധിഖ്-ലാൽ ഹ്യൂമർ എന്ന ആ ടച്ചുള്ള ഹ്യൂമറിന് ലോങ്ങ് ലൈഫ് കിട്ടുന്നുണ്ടെങ്കിൽ അതിനുള്ള കാരണം നമ്മുടെ അഭിനയത്തിന്റെ മികവല്ല അതിന്റെ കഥയുടെ മികവാണെന്ന് ഞാൻ പറയും. തീർച്ചയായിട്ടും നമ്മൾ അഭിനയിച്ച് ഫലിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് പക്ഷേ അതിനേക്കാളുപരി സ്വന്തം ജീവിതാനുഭവങ്ങളിലെ നർമ്മ മുഹൂർത്തങ്ങളെ വളരെ മനോഹരമായി പ്രേക്ഷകരുടെ മുന്നിൽ രസത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിച്ചാണ് ഓരോ കഥാപാത്രത്തിനും ഇത്രയ്ക്കധികം മിഴിവ് കിട്ടിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News