ഗുരുവായൂർ അമ്പലനടയിൽ സിനിമ ചിത്രീകരണ സമയത്ത് 1500ജൂനിയര്‍ ആര്‍ട്ടിസ്റ്റുകക്ക് ശൗചാലയം സജ്ജീകരിച്ച കാര്യം എടുത്ത് പറഞ്ഞ് നടൻ ജഗദീഷ്. ഹേമ കമ്മിറ്റി റിപ്പോർട്ട് ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു നടൻ ജഗദീഷ്. അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അങ്ങനെയല്ല. സിനിമ മേഖലയിൽ മാറ്റങ്ങള്‍ വന്നിട്ടുണ്ട് എന്നും ജഗദീഷ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെ പറയാന്‍ താല്‍പര്യമില്ല. ചില പേജ് ഒഴിവാക്കിയത് എങ്ങനെയെന്നതിന് വിശദീകരണം സര്‍ക്കാര്‍ നല്‍കേണ്ടി വരും.ഇരകളുടെ പേര് ഒഴിവാക്കണമെന്നതാണ് നിയമം. വേട്ടക്കാരന്റെ പേര്ഒഴിവാക്കാന്‍ പറഞ്ഞിട്ടില്ല. അതിന് പരിമിതികളുണ്ടെങ്കില്‍ തന്നെ ഹൈക്കോടതി പറഞ്ഞത് അനുസരിച്ച് കൂടുതല്‍ അന്വേഷണം നടക്കും. അത്തരക്കാര്‍ ശിക്ഷിക്കപ്പെടണം. ഇത്തരക്കാര്‍ സിനിമയില്‍ ഉണ്ടെങ്കില്‍ പുറത്തുവരണം. അതിന് അമ്മ ആ ഉത്തരവാദിത്തം ഏറ്റെടുക്കണം.
Also read:സിഡിഎമ്മില്‍ ഒറ്റ വിരല്‍ മാത്രം ഉപയോഗിച്ച് സൂത്രപ്പണി; തട്ടിയെടുക്കുന്നത് കോടികള്‍
കേസെടുത്ത് അന്വേഷിക്കണം എന്നതിനോട് യോജിപ്പ് തന്നെയാണ്. ഏത് രീതിയിലാണ് അന്വേഷണം എന്ന് ഹൈക്കോടതി തീരുമാനിക്കും. പേരുകള്‍ പുറത്ത് വന്നാല്‍ ഗോസിപ്പുകള്‍ കുറയും. പേര് പുറത്ത് വരാന്‍ ഹൈക്കോടതി തീരുമാനിച്ചാല്‍ നടപടികളും ശിക്ഷയും ഉണ്ടാകട്ടെ. കോടതി ഉചിതമായി തീരുമാനം എടുക്കുന്നതില്‍ എതിര്‍പ്പില്ലെന്നും അദ്ദേഹം പഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here