‘അപ്പന്‍ ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ പലരും ഞെട്ടുന്നു’, മീശമാധവനിലെ പട്ടാളം പുരുഷു മുതൽ എത്രയെത്ര കഥാപാത്രങ്ങൾ

പേരറിയില്ലെങ്കിലും സിനിമാ മേഖലയിൽ കഥാപാത്രങ്ങൾ കൊണ്ട് ശ്രദ്ധേയരായ പല വ്യക്തികളുമുണ്ട്. അവരിൽ ഒരാളാണ് ജെയിംസ് ചാക്കോ. പട്ടാളം പുരുഷു എന്ന് പറഞ്ഞാൽ പ്രേക്ഷകർക്ക് ഇദ്ദേഹത്തെ പെട്ടെന്ന് തന്നെ മനസ്സിലാകും. ഇപ്പോഴിതാ ജെയിംസ് ചാക്കോയുടെ ജന്മവാര്‍ഷിക ദിനത്തില്‍ മകന്‍ ജിക്കു ജെയിംസ് സോഷ്യല്‍ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. അപ്പൻ ലോകത്തോട് വിട പറഞ്ഞിട്ട് 16 വര്‍ഷം ആയെങ്കിലും അദ്ദേഹം ഈ ലോകത്തില്ല എന്ന് പറയുമ്പോൾ ഇപ്പോഴും ഞെട്ടുന്നവര്‍ ഉണ്ടെന്ന് ജിക്കു കുറിച്ചു. ഒരിക്കലും മറക്കാത്ത ഈ കഥാപാത്രങ്ങള്‍ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നുവെന്നും, ഈ ലോകത്തുനിന്ന് വിട്ടുപോയെങ്കിലും ഇപ്പോഴും കൂടെയുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നുവെന്നും ജിക്കു കുറിപ്പിൽ പറയുന്നു.

ALSO READ: വിഷം കലർന്ന ഭക്ഷണം കഴിച്ച് അമ്മ ചത്തുപോയി, അനാഥയായ പൂച്ചക്കുഞ്ഞിന് തുണയായി തെരുവുനായയും കുഞ്ഞും

ജിക്കുവിന്റെ കുറിപ്പ്

ഒക്ടോബര്‍ 16, ഇന്ന് അപ്പന്റെ ജന്മദിനമാണ്. വര്‍ഷങ്ങള്‍ ഇത്രേയുമായിട്ടും മലയാളികളുടെ മനസ്സില്‍നിന്ന് മാറാതെ നില്‍ക്കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ ചെയ്തതുകൊണ്ടാവാം, ഇന്നും അറിയുന്ന പലരും അപ്പന്‍ ഈ ലോകത്തില്ല എന്ന് പറയുമ്പോള്‍ ഞെട്ടുന്നത്. ഈ ലോകത്തോട് വിടപറഞ്ഞിട്ടു 16 കൊല്ലം ആയെങ്കിലും, ആളുകളുടെ മനസ്സില്‍ മായാതെ കിടക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങള്‍. ഒരിക്കലും മറക്കാത്ത ഈ കഥാപാത്രങ്ങള്‍ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നു. ഈ ലോകത്തുനിന്ന് വിട്ടുപോയെങ്കിലും ഇപ്പോഴും കൂടെയുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു. സ്വര്‍ഗത്തില്‍ കൂട്ടുകാരോടൊപ്പം ആഘോഷിക്കുന്ന ഈ വീഡിയോ പോകുന്നതിനു മുന്നേ തയാറാക്കി എന്ന് വേണം കരുതാന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News