‘ഇത്രയും സെക്കുലറായി ചിന്തിക്കുന്ന മറ്റൊരു നടൻ ഇല്ല, മമ്മൂക്കയെ വിമർശിക്കുന്നവർക്ക് അദ്ദേഹത്തിന്റെ വലിപ്പം മനസിലാക്കാനുള്ള വിവരമില്ല’: ജയൻ ചേർത്തല

മമ്മൂട്ടിക്കെതിരെ നടക്കുന്ന സംഘപരിവാർ സൈബർ ആക്രമണത്തിൽ വിമർശനവുമായി നടൻ ജയൻ ചേർത്തല. മമ്മൂട്ടിക്കെതിരെ നടന്ന വർഗീയ അധിക്ഷേപവും അങ്ങേയറ്റം അപലപനീയമെന്ന് നടൻ ജയൻ ചേർത്തല പറഞ്ഞു. മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടത്തുന്നത് അദ്ദേഹത്തെ കുറിച്ച് മനസിലാക്കാനുള്ള വിവരം ഇല്ലാത്തവരാണ്. ഇന്ത്യയിൽ തന്നെ ഇത്രയും സെക്കുലർ ആയ നടൻ വേറെ ഉണ്ടോ എന്ന് തന്നെ സംശയമാണ്. ജാതിയോ മതമോ നോക്കാതെ അദ്ദേഹം മനുഷ്യർക്ക് ചെയ്തുകൊടുത്ത സഹായങ്ങൾ തന്നെ എണ്ണിയാൽ തീരാത്തതാണ്.

Also Read: 15 ലക്ഷം കാറുകള്‍ നിര്‍മ്മിച്ച് സ്കോഡ ഓട്ടോ വോക്‌സ്‌ വാഗൺ ഇന്ത്യ

ഒരു സീരിയൽ നടനായിരുന്ന തന്നെ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂക്കയാണ്. താൻ ഒരു മുസൽമാനല്ല, അദ്ദേഹം ഒരു ഹിന്ദുവുമല്ല. അദ്ദേഹം ഒരു വർഗീയവാദി ആയിരുന്നെങ്കിൽ എന്തുകൊണ്ട് അദ്ദേഹത്തിന്റെ മതത്തിലുള്ളവർക്ക് മാത്രം സഹായങ്ങൾ ചെയ്തില്ല. ഒരുപാട് ജനങ്ങളെ പ്രതിനിധാനം ചെയ്യുന്ന നടനാണ് അദ്ദേഹം. മമ്മൂക്കയെ ഇനി വളർത്താൻ ആരും ശ്രമിക്കേണ്ട കാര്യമില്ല. അദ്ദേഹത്തെ കണ്ട് മറ്റില്ലാവർ വളരേണ്ട അത്രയും ഉയർച്ചയിലാണ് അദ്ദേഹം നിൽക്കുന്നത്.

Also Read: സൗദി പ്രോ ലീഗിലും ക്രിസ്റ്റ്യാനോ ചരിത്രം; റെക്കോഡിന് പിന്നാലെ പഞ്ച് ഡയലോഗുമായി റൊണാള്‍ഡോ

മലയാള സിനിമയിൽ ഇത്രയധികം വെറൈറ്റി വേഷങ്ങൾ ചെയ്ത മറ്റൊരു നടനുണ്ടോ, ഓരോ ശൈലികളും ഓരോ തരത്തിലാണ്. മറ്റു നടന്മാർക്ക് ഗുണപ്രദമാണ് അദ്ദേഹത്തിന്റെ അഭിനയം. അദ്ദേഹത്തെ താറടിക്കാൻ ശ്രമിക്കുന്നവർ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാൻ വേണ്ടി ഉണ്ടാക്കുന്ന ബഹളങ്ങളാണ് ഈ അധിക്ഷേപമെന്നും അദ്ദേഹം വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News