ആരാധകന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം നൽകാൻ തയ്യാറായിരിക്കുകയാണ് നടൻ ജയറാം. ഒരു ഓൺലൈൻ ചാനലിന്റെ ജയറാം ഫാൻസ് മീറ്റിൽ വച്ചായിരുന്നു താരത്തിന്റെ പ്രഖ്യാപനം. പാലക്കാട് സ്വദേശിയായ ഗീതാകൃഷ്ണൻ എന്ന ജയറാം ആരാധകൻ പനയിൽ നിന്നും വീണ് കഴിഞ്ഞ 23 വർഷമായി വീൽ ചെയറിൽ കഴിയുകയാണ്.
ALSO READ: നിമിഷ തമ്പി വധക്കേസ്; പ്രതി ബിജു മുല്ലക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ
പാലക്കാട് ജയറാമിന്റെ ഫാൻസ് ക്ലബ്ബ് ചികിത്സയ്ക്കും അല്ലാതെയും ഒരുപാട് സഹായങ്ങൾ ചെയ്യുന്നുണ്ട്. ഇനി ഒരു സർജറി കൂടി ആവശ്യമാണ്. സാമ്പത്തികം ഇല്ലാത്തത് കൊണ്ട് സർജറി മാറ്റിവെച്ചിരിക്കുകയായിരുന്നു. അതേസമയം ഈ വർഷം പകുതിക്കുള്ളിൽ സർജറി ചെയ്യാമെന്ന് ജയറാം പരിപാടിക്കിടെ പറയുകയായിരുന്നു.
ALSO READ: സ്പോൺസർ ആവശ്യമില്ലാത്ത അഞ്ച് തരം ഇഖാമകൾ അനുവദിച്ച് സൗദി
2025 ൽ ഇദ്ദേഹം നടന്ന് വന്ന് ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കട്ടെ എന്നും ജയറാം പറയുന്നു. ജീവിതത്തിൽ എന്താ നടക്കാത്തതെന്നും നടൻ വ്യക്തമാക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here