‘സാമജവരഗമന’; ‘ജസ്റ്റ് ഫോര്‍ ഫണ്‍’; സുരേഷ് ഗോപിയെ അനുകരിച്ച് നടൻ ജയറാം

സാമജവരഗമന ഗാനം പാടി സുരേഷ് ഗോപിയെ അനുകരിച്ച് നടൻ ജയറാം. അല്ലു അര്‍ജുനും ജയറാമും ഒന്നിച്ച് അഭിനയിച്ച അല വൈകുണ്ഠപുരമലോ എന്ന സിനിമയിലെ സാമജവരഗമന എന്ന ഗാനം മുന്‍പ് സുരേഷ് ഗോപി ഒരു ടിവി പരിപാടിയില്‍ പാടിയിരുന്നു. ഈ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ ഇതേ ഗാനം സുരേഷ് ഗോപിയെ അനുകരിച്ച് എത്തിയിരക്കുകയാണ് നടൻ ജയറാം. ‘ജസ്റ്റ് ഫോര്‍ ഫണ്‍’ എന്ന ക്യാപ്ഷനോട് കൂടി സുരേഷ് ഗോപിയെ ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സുരേഷ് ഗോപിയുടെ ആലാപന ശൈലിയും മാനറിസങ്ങളും അതേപടി പകര്‍ത്തിയിരിക്കുന്ന ജയറാമിന്‍റെ അനുകരണം പ്രേക്ഷകരില്‍ ചിരിപടര്‍ത്തി.

also read :മണിപ്പൂർ; ക്രൈസ്‌തവരെ ആക്രമിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട വൈദികൻ തൂങ്ങി മരിച്ച നിലയിൽ

ഇൻസ്റ്റഗ്രാമിലൂടെയാണ് ജയറാം വീഡിയോ പങ്കുവെച്ചത്. സുരേഷ് ഗോപിയെ ടാഗ് ചെയ്തുകൊണ്ടായിരുന്നു പോസ്റ്റ്. നിമിഷ നേരം കൊണ്ടാണ് വീഡിയോ വൈറലായത്. കൂളിംഗ് ഗ്ലാസും വെച്ച് മൈക്കിന് മുന്നിൽ പാട്ടുപാടുന്ന ജയറാമിനെ വീഡിയോയിൽ കാണാം. വീഡിയോയ്ക്ക് കമന്റുമായി സുരേഷ് ഗോപിയും എത്തി. പൊട്ടിച്ചിരിക്കുന്ന സ്‌മൈലികളാണ് സുരേഷ് ഗോപി കമന്റ് ചെയ്തിരിക്കുന്നത്. ‘ എഴുന്നേറ്റ് നിന്ന് കേട്ടു’ എന്നായിരുന്നു രമേശ് പിഷാരടി നല്‍കിയ കമന്‍റ്. നിരവധി സെലിബ്രിറ്റികളക്കം വീഡിയോയ്ക്ക് താഴെ സ്മൈലികളും കമന്‍റുകളുമായി ജയറാമിനെ അഭിനന്ദിച്ചു . മലയാളത്തിന്‍റെ നടന്മാരായ പ്രേം നസീറിനെയും മധുവിനെയുമൊക്കെ അനുകരിച്ച് പല തവണ കൈയ്യടി നേടിയിട്ടുള്ള ജയറാമിന്‍റെ പുതിയ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

also read :രാജസ്ഥാനിൽ മുസ്ലിം യുവാവിനെ മർദിച്ച്‌ കൊലപ്പെടുത്തി

മിമിക്രി രംഗത്ത് ഒരുകാലത്ത് കാണികളുടെ നിറഞ്ഞ കൈയ്യടി നേടിയിട്ടുള്ള കലാഭവനിലെ ആ പഴയ മിമിക്രി കലാകാരന്‍ ജയറാമിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. കമല്‍ഹാസനും രജനികാന്തുമെല്ലാം വേദിയില്‍ കാണികളായിരിക്കെ പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ ഓഡിയോ ലോഞ്ച് വേദിയില്‍ സംവിധായകന്‍ മണിരത്നത്തെയും നടന്‍ പ്രഭുവിനെയും അതിഗംഭീരമായി അവതരിപ്പിചിരുന്നു. അതിലെ ‘പസിക്കിത് മണി’ എന്ന ഡയലോഗ് ട്രോളന്മാര്‍ ഏറ്റെടുത്തതോടെ തമിഴ്നാട്ടിലും ജയറാം സ്റ്റാറായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News