മലയാള സിനിമയില്‍ നിന്ന് ഒന്നര വര്‍ഷത്തെ ഇടവേള, അത് മനഃപൂര്‍വമായിരുന്നുവെന്ന് ജയറാം

കഴിഞ്ഞ കുറച്ചു നാളുകളായി നടന്‍ ജയറാമിനെ മലയാള സിനിമയില്‍ കാണുന്നില്ല. തമിഴ്, തെലുങ്ക് ഭാഷകളില്‍ അഭിനയിച്ചെങ്കിലും കഴിഞ്ഞ ഒന്നര വര്‍ഷമായി ജയറാം മലയാള സിനിമയിലില്ല. അതിനുള്ള കാരണം ഇപ്പോള്‍ താരം തന്നെ പറഞ്ഞിരിക്കുകയാണ്. മലയാള സിനിമയില്‍ ഇടവേളയെടുത്തത് മനഃപൂര്‍വമായിരുന്നുവെന്ന് പറയുകയാണ് ജയറാം. പാലക്കാട് ഒരു പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read- പാമ്പുകടിയേറ്റ് ചികിത്സ തേടി തിരിച്ചെത്തിയതിന് പിന്നാലെ വീണ്ടും പാമ്പ് കടിച്ചു; യുവാവിന് ദാരുണാന്ത്യം

നല്ലൊരു തിരിച്ചുവരവിനായി താന്‍ മനഃപൂര്‍വം ഇടവേളയെടുത്തതാണെന്നും കാത്തിരിപ്പ് വെറുതെയായില്ലെന്നും ജയറാം പറയുന്നു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്ലര്‍ തനിക്ക് വളരെ പ്രതീക്ഷ നല്‍കുന്ന ചിത്രമാണെന്നും ജയറാം പറഞ്ഞു.
കഴിഞ്ഞ 35 വര്‍ഷമായി എല്ലാവരുടേയും സ്നേഹത്താല്‍ കുറേ സിനിമകള്‍ ചെയ്യാനായി ഭാഗ്യമുണ്ടായി. മലയാളം വിട്ട് മറ്റു പല ഭാഷകളിലും അഭിനയിക്കാന്‍ അവസരം കിട്ടി. ഇതൊന്നും നമ്മള്‍ മാത്രം വിചാരിച്ചാല്‍ നടക്കില്ല, നമ്മളെ തേടി വരേണ്ട കാര്യങ്ങളാണെന്ന് ജയറാം പറഞ്ഞു.

Also read- ജ്യേഷ്ഠനായ തന്റെ വിവാഹം നടത്താതെ അനുജന്റെ വിവാഹം നടത്തി; അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് പിടിയില്‍

നിലവില്‍ തെലുങ്കില്‍ സിനിമകള്‍ ചെയ്യുന്നുണ്ട്. മഹേഷ് ബാബു, രാം ചരണ്‍ തേജ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്നുണ്ട്. വിജയ് ദേവരക്കൊണ്ടയോടൊപ്പം മറ്റൊരു സിനിമ ചെയ്തുകൊണ്ടിരിക്കുന്നു. കന്നടയില്‍ രാജ് കുമാറിന്റെ മകന്‍ ശിവ രാജ്കുമാറിന്റെ കൂടെ പ്രധാന വേഷത്തില്‍ അഭിനയിച്ച ‘ഗോസ്റ്റ്’ സെപ്റ്റംബറില്‍ ഇറങ്ങമെന്നും ജയറാം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News