ഞാനൊരു വളര്‍ത്തച്ഛന്റെ സ്ഥാനത്ത് കാണുന്ന ഒരാളാണ് പത്മരാജന്‍ സാര്‍ എന്ന് തുറന്നുപറഞ്ഞ് നടന്‍ ജയറാം. എനിക്ക് ജനിക്കാതെ പോയ മൂത്ത മകനാണ് ജയറാം എന്ന് പത്മരാജന്‍ സാര്‍ പറയാറുണ്ടെന്നും താരം പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം പറഞ്ഞത്.
മക്കള്‍ അനന്തപത്മനാഭനും മാധുവിനും രണ്ടുപേര്‍ക്കും ഞാന്‍ ചേട്ടനെ പോലെയാണ്. ആ വീടിന്റെ മുറ്റത്ത് നിന്നാണ് എന്റെ തുടക്കമെന്നും ജയറാം ഓര്‍ത്തെടുത്തു.
Also Read : വെറും പത്ത് മിനുട്ട് മതി; തനി നാടന്‍ രുചിയില്‍ കൊഞ്ച് റോസ്റ്റ് റെഡി
ജയറാമിന്റെ വാക്കുകള്‍:
‘ഞാനൊരു വളര്‍ത്തച്ഛന്റെ സ്ഥാനത്ത് കാണുന്ന ഒരാളാണ് പത്മരാജന്‍ സാര്‍. എനിക്ക് ജനിക്കാതെ പോയ മൂത്ത മകനാണ് ജയറാം എന്ന് സാര്‍ പറയാറുണ്ട്. ചേച്ചിയും പറയാറുണ്ട് അവരുടെ മൂത്ത മകനാണെന്ന്. മക്കള്‍ അനന്തപത്മനാഭനും മാധുവിനും രണ്ടുപേര്‍ക്കും ഞാന്‍ ചേട്ടനെ പോലെയാണ്. ആ വീടിന്റെ മുറ്റത്ത് നിന്നാണ് എന്റെ തുടക്കം.
1987ല്‍ ഞാന്‍ അദ്ദേഹത്തിന്റെ വീടിന്റെ മുറ്റത്ത് പോയി നിന്ന എന്നെ വിളിച്ച് അകത്തേക്ക് കയറ്റി. അവിടുന്ന് സ്റ്റില്‍സ് എടുക്കുന്നത് തൊട്ടാണ് തുടങ്ങുന്നത്. അന്ന് കുറേ ഫോട്ടോ എടുത്തു. പിന്നീട് ഇന്ന ദിവസം വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു.
അപ്പോള്‍ എനിക്ക് വിശ്വാസമില്ല എന്നെ വിളിക്കുമെന്ന്. ചെറിയൊരു വേഷത്തിന് വേണ്ടി ആയിരിക്കും വിളിക്കുക എന്നാണ് കരുതിയത്. നായകന്‍ ആണെന്ന് എനിക്ക് അറിയില്ലല്ലോ.
അദ്ദേഹം എന്നെ വിളിക്കുമ്പോഴാണ് മനസിലാകുന്നത് അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലും എന്നെയാണ് നായകനാക്കുന്നത് എന്ന്. ആദ്യം തന്നെ പത്മരാജന്‍ സാര്‍ രണ്ട് സിനിമയ്ക്ക് ഒരുമിച്ച് വിളിച്ച പോലെ. പല സംവിധായകനും എന്നെ ഒരു സിനിമയായിട്ട് നിര്‍ത്തിയിട്ടില്ല. അവരൊക്കെ പിന്നീട് എന്നെ വെച്ച് കുറെ സിനിമകള്‍ റിപ്പീറ്റ് ആയി ചെയ്തിട്ടുണ്ട്,’ ജയറാം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here