നഴ്സിന് മുൻപ് ഞാനാണ് കുഞ്ഞിനെ വാങ്ങിയത്, ഇനി മുതൽ തനിക്ക് രണ്ട് പെൺമക്കൾ; ജയറാം

അടുത്തിടെ നടൻ കാളിദാസ് ജയറാമിന്റെ വിവാഹ നിശ്ചയ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. മോഡലായ തരിണി കലിം​ഗയാണ് കാളിദാസ് വിവാഹം ചെയ്യുന്നത്. ഇപ്പോഴിതാ വിവാ​ഹ നിശ്ചയത്തിനിടെയുള്ള ഒരു വീഡിയോ ആണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അതും ജയറാമിന്റെ. മകനെക്കുറിച്ചുള്ള ജയറാമിന്റെ വാക്കുകൾ വളരെ വികാരനിർഭരമായിട്ടുള്ളതാണ്.

കഴിഞ്ഞ 58 വർഷം തന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളും കാളിദാസിന്റെ വിവാഹത്തെയും കുറിച്ചും ജയറാം വീഡിയോയിൽ പറയുന്നുണ്ട്. തനിക്കിനി രണ്ട് പെൺമക്കളാണ് ഉള്ളതെന്നും ജയറാം വീഡിയോയിൽ പറയുന്നുണ്ട്.

ALSO READ:എല്ലാ ഇറച്ചിക്കടകളും അടച്ചിടണം; ഉത്തര്‍പ്രദേശില്‍ ഇന്ന് ‘നോണ്‍ വെജ് ഡേ’

‘1988 ഡിസംബർ 23 അന്നാണ് ഞാൻ ആദ്യമായി അശ്വതിയോട് പ്രണയം പറയുന്നത്. ശേഷം 1992 സെപ്റ്റംബർ 7ന് ​ഗുരുവായൂരിൽ വച്ച് ഞങ്ങളുടെ വിവാഹം കഴിഞ്ഞു. 1993 ഡിസംബർ 16ന് കൊച്ചിയിലെ ഒരു ആശുപത്രി. ഡോക്ടറോട്, ഞാൻ ഒപ്പം തന്നെ ഉണ്ടാകും പുറത്തിരുന്നത് എന്ന് പറഞ്ഞു. അതിന് പെർമിഷൻ ഇല്ലെന്ന് ഡോക്ടർ. പറ്റില്ല അവളുടെ ഒപ്പം ഞാൻ കാണും എന്ന് പറഞ്ഞു. അശ്വതിയുടെ കൈ ഇറുക്കി പിടിച്ചിരുന്നു. നഴ്സിന്റേൽ കൊടുക്കുന്നതിന് മുൻപ് ഞാനാണ് കുഞ്ഞിനെ വാങ്ങിയത്. എന്റെ കണ്ണൻ. 29 വർഷം..ഈ നിമിഷം ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ്. ഇന്ന് മുതൽ എനിക്ക് രണ്ട് പെൺമക്കളാണ് ഉള്ളത്”, എന്നായിരുന്നു ജയറാമിന്റെ ഹൃദയ സ്പർശിയായ വാക്കുകൾ. കണ്ണീരണിഞ്ഞ തന്റെ മകനെ ചേർത്ത് നിർത്തി ജയറാം ചുംബനം നൽകുന്നുണ്ട്.

ALSO READ: കേരളത്തിലെ അതിജീവനത്തിന്റെ ഉത്തരം ജനങ്ങളുടെ ഐക്യം; മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News