ലൈംഗിക പീഡനക്കേസ്; നടന്‍ ജയസൂര്യ ഹാജരായി

ലൈംഗിക പീഡനക്കേസില്‍ നടന്‍ ജയസൂര്യ ചോദ്യം ചെയ്യലിന് ഹാജരായി. തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലാണ് ഹാജരായത്. ചോദ്യം ചെയ്യലിനായി അന്വേഷണ സംഘം ഉടനെത്തും.

ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് കന്റോണ്‍മെന്റ് പൊലിസ് കേസെടുത്തത്. കേസില്‍ ജയസൂര്യക്ക് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരായി അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നാണ് കോടതി നിര്‍ദേശം.

Also Read : സുരക്ഷയെ കരുതിയാണ് വെര്‍ച്വല്‍ ക്യൂ മാത്രം എന്ന തീരുമാനം, ഒരു ഭക്തനും ദര്‍ശനം നടത്താതെ മടങ്ങില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത സിനിമയുടെ ചിത്രീകരണത്തിനിടെ ജയസൂര്യ കടന്നുപിടിച്ച് ചുംബിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. 2008ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration