പീഡനാരോപണങ്ങളില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. പീഡനാരോപണം തന്നെ തകര്‍ത്തുവെന്നും കുടുംബാംഗങ്ങളെ ദുഖത്തിലാഴ്ത്തിയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ജയസൂര്യ വ്യക്തമാക്കി.
ഒരുമാസത്തോളമായി വ്യക്തിപരമായ കാര്യങ്ങളുമായി അമേരിക്കയിലാണ്. ഇവിടുത്തെ ജോലി പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ നാട്ടിലേക്ക് മടങ്ങിയെത്തുമെന്നും താരം പറഞ്ഞു. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജപീഡനാരോപണമെന്നും അന്തമ വിജയം സത്യത്തിനായിരിക്കുമെന്നും ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.
Also Read : ‘അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോയെന്ന് സംവിധായകൻ ഹരിഹരൻ ചോദിച്ചു…’: വെളിപ്പെടുത്തലുമായി നടി ചാർമിള
കേസുമായി ബന്ധപ്പെട്ട് നിയമവിദഗ്ദരുമായി കൂടിയാലോചിച്ചുവെന്നും ഇനിയുള്ള കാര്യങ്ങള്‍ അവര്‍ തീരുമാനിക്കുമെന്നും ജയസൂര്യ കുറിപ്പില്‍ വിശദീകരിക്കുന്നു. നിരപരാധിത്വം തെളിയിക്കാന്‍ നിയമപോരാട്ടം തുടരും. നീതിന്യായ വ്യവസ്ഥിതിയില്‍ പൂര്‍ണമായും വിശ്വാസമുണ്ടെന്നും ജയസൂര്യ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു.
‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ, പാപികളുടെ നേരെ’ മാത്രം എന്ന് കുറിച്ചാണ് ജയസൂര്യ ഫേസ്ബുക്ക് കുറിപ്പിലെ വിശദീകരണ കുറിപ്പ് അവസാനിപ്പിക്കുന്നത്. തനിക്കെതിരായി ഉയർന്ന ആരോപണങ്ങൾ വ്യാജമെന്ന് നടൻ ജയസൂര്യ.
‘ആർക്കും ഇത്തരം വ്യാജ ആരോപണങ്ങൾ ആർക്കുനേരെയും, എപ്പോൾ വേണമെങ്കിലും ഉന്നയിക്കാം. മനസാക്ഷി ഇത്തിരിപോലും ബാക്കിയുണ്ടാവരുത് എന്നേയുള്ളൂ. പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും എന്ന് ഓർക്കുന്നത് നന്ന്. സത്യം ചെരിപ്പ് ധരിക്കുമ്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണ്.
ഇവിടത്തെ ജോലികൾ കഴിഞ്ഞ ഉടൻ ഞാൻ തിരിച്ചെത്തും നിരപരാധിത്വം തെളിയാൻ ഉള്ള നിയമപോരാട്ടം തുടരും. നമ്മുടെ നീതിന്യായ വ്യവസ്ഥയിൽ ഞാൻ പൂർണമായും വിശ്വസിക്കുന്നു. ഈ ജന്മദിവം ഏറ്റവും ദുഃഖപൂർണമാക്കിയതിന്, അതിൽ പങ്കാളിയായവർക്ക് നന്ദി. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ… പാപികളുടെ നേരെ മാത്രം.’ ജയസൂര്യ കുറിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here