നൂറാം ദിനത്തിൽ പോസ്റ്റ്‌ ചെയ്യാനായിട്ട് കരുതിവെച്ച വിഡിയോ,100 കോടി കളക്ഷൻ നേടി; വീഡിയോ വൈറൽ

തിയറ്ററുകളിൽ വൻ ഓളമുണ്ടാക്കിയ ചിത്രമായിരുന്നു ആർഡിഎക്സ്. ആന്റണി വർഗീസ്, ഷൈൻ നിഗം, നീരജ് മാധവ് തുടങ്ങിയ യുവ താരങ്ങളുടെ കിടിലം പ്രകടനമായിരുന്നു ആർഡിഎക്സിൽ കണ്ടത്. തിയറ്ററുകളിൽ മികച്ച കളക്ഷൻ നേടിയ ചിത്രം നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്തിരുന്നു.

ALSO READ:ലോകകപ്പ് ആവേശത്തിൽ ഗൂഗിളും; പ്രത്യേക ഗൂഗിൾ ഡൂഡിൽ ഹിറ്റ് !

ഇപ്പോഴിതാ ആർഡിഎക്സ് സിനിമയുടെ വിജയം വീട്ടിൽ വച്ച് ആഘോഷിക്കുന്ന നടൻ ആന്റണി വർഗീസിന്റെ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആർഡിഎക്സ് സിനിമ റിലീസ് ചെയ്ത ദിവസം ആന്റോണി വർഗീസിന്റെ കൂട്ടുകാർ മൊബൈലിൽ എടുത്ത വിഡിയോ ആണിത് നടൻ ജിനോ ജോൺ ആണ് ഈ വിഡിയോ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ‘‘ആർഡിഎക്സിന്റെ 100ാം ദിനത്തിൽ പോസ്റ്റ്‌ ചെയ്യാനായിട്ട് ഞാൻ കരുതി വച്ച വിഡിയോ ആയിരുന്നു ഇത്. എന്നാൽ, അതിനു മുന്നേ 100 കോടി കലക്‌ഷൻ നേടിയ ആർഡിഎക്സ് നെറ്റ്ഫ്ലിക്സിലും തരംഗമായി മുന്നേറുന്നതിനാൽ ഞാനിത് പോസ്റ്റ് ചെയ്യുന്നു. ആർഡിഎക്സ് ഹിറ്റല്ല …നൂറു കോടി ഹിറ്റാണ്.’’എന്നാണ് വീഡിയോ പങ്കുവെച്ച് ജിനോ കുറിച്ചത്.

ALSO READ:ഐഫോണിനടക്കം വെല്ലുവിളി; വമ്പൻ ഫീച്ചറുകളുമായി ഈ ഫോണുകൾ വിപണിയിലെത്തും

സിനിമയുടെ റിലീസ് ദിവസം ആയതു കൊണ്ട് തന്നെ ടെൻഷൻ കാരണം വീട്ടിൽ തന്നെയായിരുന്നു ആന്റണി വർഗീസ്. ആദ്യ പ്രതികരണം വന്നതോടെ തന്നെ ചിത്രം സൂപ്പർഹിറ്റായെന്ന് ഉറപ്പിച്ചതോടെയാണ് നടൻ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News