ലണ്ടനിൽ നടൻ ജോജു ജോർജിന്റെയും സംഘത്തിന്റെയും പണവും പാസ്സ്പോർട്ടും മോഷണം പോയി

നടൻ ജോജു ജോർജ് യു.കെയിൽ വെച്ച് പണവും പാസ്പോർട്ടും ഷോപ്പിങ് സാധനങ്ങളും നഷ്ടമായെന്ന് റിപ്പോർട്ടുകൾ. സംഭവത്തിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഇടപെട്ടെന്നാണ് അറിയുന്നത്‌. ജോജു നായകനാകുന്ന പുതിയ ചിത്രം ‘ആന്റണി’യുടെ നിർമാതാവ് ഐൻസ്റ്റീൻ സാക്ക് പോളിന്റെയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിജോ ജോസഫിന്റെയും പണവും പാസ്‌പോർട്ടുകളും നഷ്ടമായിട്ടുണ്ട്. ആകെ 15,000 പൗണ്ട് (ഏകദേശം 15 ലക്ഷം രൂപ) മോഷണം പോയെന്നാണ് വിവരം. ലണ്ടനിലെ ബിസ്റ്റർ വില്ലേജിലെ ഷോപ്പിങ്ങിനിടെയായിരുന്നു മോഷണം. പാർക്കിങ് കേന്ദ്രത്തിൽ വാഹനം നിർത്തി ഷോപ്പിങ്ങിന് പോയ ജോജുവും നിർമാതാക്കളും തിരികെയെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലാക്കിയത്.

also read :പുതുപള്ളിയില്‍ കിറ്റ് വിതരണത്തിന് തടസമില്ല; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

പാർക്കിങ്ങിലുണ്ടായിരുന്ന കാറിൽനിന്നാണ് പണവും പാസ്പോർട്ടും ഷോപ്പിങ് സാധനങ്ങളും ലാപ്‌ടോപ്പുമെല്ലാം നഷ്ടമായത്. നടൻ ചെമ്പൻ വിനോദും നടി കല്യാണി പ്രിയദർശനും മറ്റൊരു കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്നു. നടൻ ചെമ്പൻ വിനോദും നടി കല്യാണി പ്രിയദർശനും മറ്റൊരു കാറിൽ ഇവർക്കൊപ്പമുണ്ടായിരുന്നു. വില കൂടിയ ബ്രാൻഡഡ് ഉത്പന്നങ്ങൾ ലഭിക്കുന്ന ലണ്ടനിലെ ഇടങ്ങളിലൊന്നാണ് ബിസ്റ്റർ വില്ലേജ്.

also read :വിജയിയുടെ മകൻ സംവിധാന രംഗത്തേക്ക്; ആശംസകളുമായി ആരാധകർ

ഇന്ത്യൻ ഹൈക്കമ്മിഷൻ ഇടപെട്ട് ജോജുവിനും നിർമാതാക്കൾക്കും താൽക്കാലിക പാസ്‌പോർട്ട് നൽകി. സംഭവത്തിന് പിന്നാലെ ജോജുവും കല്യാണിയും നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ‘ആന്റണി’യുടെ പ്രമോഷന്റെ ഭാ​ഗമായാണ് സംഘം യു.കെയിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News