വർഷങ്ങൾക്ക് ശേഷം ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ആ രണ്ടു നായകന്മാർ വീണ്ടും കണ്ടുമുട്ടി, കെട്ടിപ്പിടിച്ച് രജിനിയും ജോസും

വർഷങ്ങൾക്ക് ശേഷം തമിഴകത്തിന്റെ സൂപ്പർ സ്റ്റാറും മലയാളത്തിന്റെ പ്രിയ നടൻ ജോസും കന്യാകുമാരിയിൽവെച്ച് കണ്ടുമുട്ടുമ്പോൾ നിറയെ ഓർമ്മകളാണ് ഇരുവർക്കും പങ്കുവെക്കാനുള്ളത്. ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ഇരുവരും രണ്ടുവര്ഷത്തോളം ഒരുമിച്ച് പഠിച്ചതും, പിന്നീട് പലയിടങ്ങളിൽ വച്ച് കണ്ടുമുട്ടുമ്പോഴും അതേ പരിചയം നിലനിർത്തിയതുമെല്ലാം ഇരുവരുടെയും ചിരിച്ചുകൊണ്ടുള്ള ചിത്രങ്ങളിൽ നിന്ന് വായിച്ചെടുക്കാം. ജയ് ഭീം എന്ന വിജയ ചിത്രത്തിന് ശേഷം ടി ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിന് രജനികാന്ത് കേരളത്തിൽ എത്തിയിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.

ALSO READ: ഗോൾഡിന് ശേഷം മുങ്ങിയ അൽഫോൺസിനെ പിന്നീട് കണ്ടിട്ടില്ല, എവിടെയാണോ ആവോ? ശബരീഷ്

ചെന്നൈയിലെ പഠനത്തിന് ശേഷം രജനികാന്ത് അഭിനയത്തിന്റെ അനന്ത സാധ്യതകൾ തിരഞ്ഞു പോയപ്പോൾ 1975-ൽ സ്വാമി അയ്യപ്പൻ എന്ന സിനിമയിലൂടെയാണ് ജോസ് അഭിനേതാവാകുന്നത്. 1977-ൽ രാമുകാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന സിനിമയിൽ നായകനായത് ജോസിന്റെ അഭിനയ ജീവിതത്തിൽ വലിയ വഴിത്തിരിവായി. തുടർന്ന് നായകനായും ഉപനായകനായും ധാരാളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. 77- 85 കാലത്തെ റൊമാന്റിക് ഹീറോയായിരുന്നു ജോസ്.

ALSO READ: തമിഴ്നാട്ടിൽ തലൈവർ എന്നാൽ ഒരാൾ മാത്രമേയുള്ളൂ, ഞങ്ങൾ ഒന്നിച്ചു താമസിച്ചവരാണ്: സൂപ്പർസ്റ്റാർ വിവാദത്തിൽ ബാല

അതേസമയം, ഇരുവരും കന്യാകുമാരിയിൽ വെച്ച് കണ്ടുമുട്ടുമ്പോൾ ഒരു സൗഹൃദം പുതുക്കൽ എന്നതിനേക്കാൾ മലയാളത്തിലെ പഴയകാല റൊമാന്റിക് ഹീറോയുടെയും തമിഴകത്തിന്റെ സൂപ്പർസ്റ്റാറിന്റെയും കൂടികാഴ്ചയ്ക്ക് കൂടിയാണ് വഴിയൊരുങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News