മലയാള സിനിമയ്ക്ക് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനെ തന്ന നടൻ, ഇന്ന് ജോസ് പെല്ലിശേരിയുടെ ഓർമദിനം

മലയാള സിനിമയ്ക്ക് ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകനെ സമ്മാനിച്ച പ്രിയ കലാകാരൻ ജോസ് പെല്ലിശ്ശേരിയുടെ ഓർമദിനമാണ് ഇന്ന്. നിരവധി മലയാള ചിത്രങ്ങളിൽ ജോസ് പെല്ലിശ്ശേരിയെ നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അച്ഛനാണ് ഇദ്ദേഹമെന്ന് പ്രേക്ഷകരറിയുന്നത് ഏറെ വൈകിയാണ്. നിരവധി സിനിമകളിൽ സപ്പോർട്ടിങ് ആക്ടറായി ജോസ് പെല്ലിശേരി വേഷമിട്ടിട്ടുണ്ട്.

ALSO READ: സ്‌ക്രീനിൽ കാണുന്ന വിഭവങ്ങൾ അതേപടി മുന്നിലെത്തും; പുതുപുത്തൻ ആശയവുമായി യുഎസ് കമ്പനി

തൃശ്ശൂരിലെ ചാലക്കുടിയിൽ 1950 തിലാണ് ചലച്ചിത്ര-നാടകനടനായ ജോസ് പെല്ലിശേരി ജനിച്ചത്. നാടകങ്ങളിൽ അഭിനയിച്ചു കൊണ്ട് തന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം കുറിച്ച ഇദ്ദേഹം നിരവധി നാടക വേദികളിൽ തന്റെ അഭിനയപാടവം തെളിയിക്കുകയുണ്ടായി. ചാലക്കുടി സാരഥി തിയ്യേറ്റേഴ്സിന്റെ പാർട്ടണർ ആയിരുന്ന ഇദ്ദേഹം തിലകന്റെ സംവിധാനത്തിൽ ഒരു ഡസനിലധികം നാടകങ്ങൾ നിർമ്മിച്ചിട്ടുണ്ട്. 1990 ൽ ആണ് ആദ്യമായി സിനിമയിലഭിനയിക്കുന്നത്. സിബിമലയിൽ സംവിധാനം ചെയ്ത മാലയോഗം ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. തുടർന്ന് 120 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ ആധാരം, ആകാശദൂത്,നടോടി, ഗസൽ എന്നിവയാണ്.

ALSO READ: നായ ആകാൻ ആഗ്രഹം; 12 ലക്ഷം മുടക്കി നായയുടെ കോസ്റ്റ്യൂം തയ്യാറാക്കി; ചിത്രങ്ങൾ വൈറലായി

മികച്ച നാടക നടനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചിട്ടുള്ള ഇദ്ദേഹം 2004 ഡിസംബർ 5 ആം തിയതി ഹൃദയസ്തംഭനം മൂലം തന്റെ 54 ആം വയസ്സിൽ അന്തരിച്ചു. ലില്ലി ജോസ് ആണ് ഭാര്യ. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, ലിജിമോൾ ജോസ് പെല്ലിശ്ശേരി എന്നിവരാണ് മക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News