ടോയ്‌ലെറ്റിൽ വെച്ചാണ് രജിനി അദ്ദേഹത്തിന്റെ പ്രശസ്തമായ ആ സ്റ്റൈൽ പരിശീലിച്ചത്: ഓർമ്മ പങ്കുവെച്ച് നടൻ ജോസ്

മലയാളികളുടെ എക്കാലത്തെയും പ്രിയനടനാണ് ജോസ്. 77- 85 കാലത്തെ റൊമാന്റിക് ഹീറോയായിരുന്ന ഇദ്ദേഹം അഭിനയിച്ച ദ്വീപ്, മീൻ എന്നീ ചിത്രങ്ങളിലേതടക്കമുള്ള പല ഗാനരംഗങ്ങളും ജനപ്രീതിയാർജ്ജിച്ചവയായിരുന്നു. ഇപ്പോഴിതാ സൂപ്പർസ്റ്റാർ രജനികാന്തിനെ കുറിച്ച് വർഷങ്ങൾക്ക് മുൻപ് നടൻ പങ്കുവെച്ച ഓർമ്മകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. കൈരളി ടിവിയുടെ പ്രത്യേക അഭിമുഖ പരിപാടിയായ ജെ ബി ജങ്ഷനിലാണ് ജോസ് ചെന്നൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ താരവുമൊത്തുണ്ടായിരുന്ന ഓർമ്മകൾ പങ്കുവെച്ചത്.

ALSO READ: പാകിസ്ഥാനെ പഞ്ഞിക്കിട്ട് ഇന്ത്യ, ലോകകപ്പ് മത്സരത്തിൽ മിന്നുന്ന വിജയം

ജോസ് പറഞ്ഞത്

കോളേജ് ടോയ്‌ലെറ്റിൽ വലിയ ഒരു കണ്ണാടിയുണ്ട്. അതിന്റെ മുൻപിൽ നിന്നുകൊണ്ട് ശിവാജി സിഗരറ്റ് ഫ്ളിപ് ചെയ്ത് പരിശീലിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. എവിടെ വച്ച് കണ്ടാലും ഹായ് ജോസ് ഭായ് എന്ന് പറയും. ഒരിക്കൽ രാത്രി 12 മണിക്ക് ഞാൻ ഭക്ഷണം കഴിച്ച്‌ എന്റെ മോട്ടോർ സൈക്കിളിൽ പുറത്തിറങ്ങുമ്പോൾ പെട്ടെന്ന് ഒരു ബെൻസ് കാർ വന്ന് നിൽക്കുന്നു. വാഹനത്തിൽ നിന്ന് പാൻ വാങ്ങാൻ വേണ്ടി ശിവാജി പുറത്തിറങ്ങുന്നു. കൂടെ അംബരീഷ് സുമലത എന്നിവരുമുണ്ട്. അപ്പോൾ അദ്ദേഹം സൂപ്പർസ്റ്റാർ ആണ്. അദ്ദേഹം കൂടെയുണ്ടായിരുന്നവരെ എനിക്ക് പരിചയപ്പെടുത്തി.

ALSO READ: ഗോൾഡിന് ശേഷം മുങ്ങിയ അൽഫോൺസിനെ പിന്നീട് കണ്ടിട്ടില്ല, എവിടെയാണോ ആവോ? ശബരീഷ്

പിന്നീട് ഒരു ഹോട്ടലിൽ വച്ചെല്ലാം കണ്ടു. അപ്പോഴും വളരെ സിമ്പിൾ ആയ മനുഷ്യനായിരുന്നു അദ്ദേഹം. ഒരു സൂപ്പർസ്റ്റാർ എന്നതിന്റെ യാതൊരു ജാഡകളും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News