‘പേരിനോ പ്രശസ്തിക്കോ ചെയ്യുന്നതാവും; വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിയായിപ്പോയി’; ടിനി ടോമിനെതിരെ ജോയ് മാത്യു

മലയാള സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള നടന്‍ ടിനി ടോമിന്റെ പ്രതികരണം വലിയ ചര്‍ച്ചയ്ക്കാണ് വഴിവെച്ചത്. ഒരു സൂപ്പര്‍ സ്റ്റാറിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിട്ടും സിനിമയിലെ ലഹരി ഉപയോഗം കാരണം തന്റെ മകനെ അഭിനയിപ്പിക്കാന്‍ വിട്ടില്ലെന്ന് ടിനി പറഞ്ഞിരുന്നു. ലഹരി ഉപയോഗിച്ച് പല്ലുപൊടിഞ്ഞുപോയ ഒരു നടനെ തനിക്ക് അറിയാമെന്നും ടിനി ടോം പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ വിവാദത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.

Also Read- ‘വെറും അമ്മായി കളി കളിക്കരുത്, പല്ലുപോയ ആ നടന്റെ പേര് ടിനി ടോം വെളിപ്പെടുത്തണം’; സംവിധായകന്‍ എം.എ നിഷാദ്

സിനിമയില്‍ ലഹരി ഉപയോഗിക്കുന്നവര്‍ ഉണ്ടാകാമെന്നും എന്നാല്‍ അടച്ചാക്ഷേപിക്കരുതെന്നും ജോയ് മാത്യു പറഞ്ഞു. ഒരു ആരോപണം ഉന്നയിക്കുമ്പോള്‍ ആരാണ്, എന്താണെന്നെല്ലാം വ്യക്തമാക്കണം. സഹപ്രവര്‍ത്തകരെ താറടിച്ചുകാണിക്കുന്ന പ്രവര്‍ത്തിയാണിതെന്നും പേരിനോ പ്രശസ്തിക്കോ വേണ്ടി ചെയ്യുന്നതാകാമെന്നും ജോയ് മാത്യു പറഞ്ഞു. താരസംഘടന എഎംഎംഎയുടെ ഭാരവാഹിയെന്ന നിലയില്‍ ടിനി ടോമിന്റെ പ്രസ്താവന വീണ്ടുവിചാരമില്ലാത്ത പ്രവര്‍ത്തിയായിപ്പോയി. ഔദ്യോഗിക ഭാരവാഹികള്‍ ആരോപണം ഉന്നയിക്കുമ്പോള്‍ കൃത്യമായി അറിഞ്ഞുപറയണം. ഇതുമായി ബന്ധപ്പെട്ട് സംഘടന ടിനി ടോമിനോട് വിശദീകരണം ചോദിക്കണം. പറഞ്ഞത് ശരിയോ തെറ്റോ എന്ന കാര്യത്തില്‍ വ്യക്തത വരണമെന്നും ജോയ് മാത്യു പറഞ്ഞു.

Also Read-‘സിനിമയിൽ അവസരം കിട്ടിയിട്ടും പേടി കാരണം വിട്ടില്ല, കാരണം എനിക്ക് ഒരു മകനേയുള്ളൂ’; ടിനി ടോം

സെറ്റില്‍ താമസിച്ചു വരുന്നു എന്നത് അവരുടെ സ്വഭാവമായിരിക്കും. എന്നാല്‍ ലഹരി ഉപയോഗിച്ചാണ് വരുന്നതെന്ന് പറയാന്‍ സാധിക്കില്ല. കാരണം ലഹരി ഉപയോഗിച്ച് പെര്‍ഫോം ചെയ്യാന്‍ സാധിക്കില്ല. പാട്ടുപാടാനൊക്കെ പറ്റുമായിരിക്കും. മദ്യപിച്ചാല്‍ പോലും അഭിനയിക്കാന്‍ സാധിക്കില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്. ഇത് കുട്ടിക്കളിയല്ല. ബോധം വേണ്ട കാര്യമാണ്. വലിയ ഡയലോഗുകള്‍ക്കും ഫൈറ്റ് സീനുകള്‍ക്കും ലഹരി ഒരു സഹായ ഘടകമല്ലെന്നും ജോയ് മാത്യു പറയുന്നു. നിര്‍മാതാക്കളുടെ ഭാഗത്തുനിന്നാണ് ഇതേപ്പറ്റി പരാതി ഉയര്‍ന്നത്. അതേപ്പറ്റി അവരോടു തന്നെ ചോദിക്കുന്നതാകും നല്ലത്. വെറുതെ ശൂന്യാകാശത്തേക്ക് വെടിവെച്ചിട്ട് കാര്യമില്ല. പ്രശ്‌നക്കാരെ അവരുടെ സിനിമയിലേക്ക് വിളിക്കാതിരുന്നാല്‍ പോരെയെന്നും ജോയ് മാത്യു ചോദിക്കുന്നു.

Also Read-നിന്‍റെ ഒരു പടവും കാണില്ലെന്ന് കമന്‍റ്; വായടപ്പിക്കുന്ന മറുപടി നൽകി ടിനി ടോം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News