കമത്ത് ആൻഡ് കമ്മത്തിൽ ഞാനാണ് മമ്മൂക്കയ്ക്കും ദിലീപിനും ആ ഭാഷ പറഞ്ഞു കൊടുത്തത്; വീണ്ടും ശ്രദ്ധേയമായി കലാഭവൻ ഹനീഫിന്റെ വാക്കുകൾ

മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട നടനായിരുന്നു കലാഭവൻ ഹനീഫ്. മുപ്പത് വർഷത്തോളമായി മിമിക്രി രംഗത്തും സിനിമാ മേഖലയിലും ഹനീഫ് സ്ഥിര സാന്നിധ്യമായിരുന്നു. ഇരുനൂറിലധികം സിനിമകളിൽ വിവിധ വേഷങ്ങളിൽ ഹനീഫ് എത്തിയിരുന്നു. അകാലത്തിൽ മരണം കവർന്നെടുത്തെങ്കിലും അദ്ദേഹം ചെയ്തുവെച്ച കഥാപാത്രങ്ങളും മറ്റും എന്നും പ്രേക്ഷകരുടെ ഓർമ്മകളിൽ നിലനിൽക്കും.

ALSO READ: കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു

നടന്റെ മരണവാർത്ത ഏറെ ദുഃഖത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇതേ തുടർന്ന് അദ്ദേഹത്തിന്റെ മുൻകാല അഭിമുഖങ്ങളും സ്റ്റേജ് പരിപാടികളൂം മറ്റും വീണ്ടും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ പ്രമുഖ ചാനലിൽ ഒരു പരിപാടിക്കിടെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

മമ്മൂട്ടി ചിത്രം കമ്മത്ത് ആൻഡ് കമ്മത്തിൽ അവർ സംസാരിക്കുന്ന ഭാഷ പറഞ്ഞുകൊടുത്തത് താനാണ് എന്നാണ് കലാഭവൻ ഹനീഫ് പറഞ്ഞത്. കമ്മത്ത് ആൻഡ് കമത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം തന്നെ അവർ സംസാരിക്കുന്ന ഭാഷയാണ്. അതുകൊണ്ട് തന്നെ ആ ക്രെഡിറ്റ് കലാഭവൻ ഹനീഫ്ക്കയ്ക്ക് ഇരിക്കട്ടെ എന്നാണ് വീഡിയോയ്ക്ക് താഴെ പലരും കമന്റുകൾ പങ്കുവെക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News