ഇങ്ങേരിത് എന്ത് ഭാവിച്ചാണ്, പുതിയ ലുക്കിൽ തരംഗമായി ഉലകനായകൻ കമൽഹാസൻ: വിക്രം രണ്ടാം ഭാഗം എന്ന് വരുമെന്ന് ആരാധകർ

അഭിനയം കൊണ്ടും തെരഞ്ഞെടുക്കുന്ന സിനിമകൾ കൊണ്ടും എന്നും വ്യത്യസ്തതകൾ പുലർത്തുന്ന നടനാണ് കമൽഹാസൻ. തമിഴകത്തിൻ്റെ സ്വന്തം ഉലകനായകൻ സിനിമയുടെ സകല മേഖലകളിലും തന്റെ കയ്യൊപ്പ് പതിപ്പിച്ച വ്യക്തി കൂടിയാണ്. ഒരുകാലത്ത് കമൽ എഴുതിയതും അഭിനയിച്ചതുമായ സിനിമകൾ ഇന്നും പ്രസക്തമായ പല രാഷ്ട്രീയ വിഷയങ്ങളെ കുറിച്ചുള്ളതായിരുന്നു. അതുകൊണ്ട് തന്നെ തമിഴ് സിനിമയുടെ ഏറ്റവും മികച്ച പ്രതിഭ കൂടിയാണ് ഇദ്ദേഹം.

ALSO READ: കേരളത്തിൽ ലിയോയുടെ ഫേക്ക് ടിക്കറ്റ്, 300 രൂപ കൊടുത്ത് വാങ്ങിയർ ചതിക്കപ്പെട്ടു: ആരോപണവുമായി യുവാക്കൾ

ഇപ്പോഴിതാ കമലിന്റെ ഒരു പുതിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായികൊണ്ടിരിക്കുകയാണ്. ബനിയനും കൂളിംഗ് ഗ്ലാസുമൊക്കെ വച്ച് കമൽ നിൽക്കുന്ന ചിത്രത്തിൽ വിക്രം സിനിമയിലെ അതേ ലുക്ക് തന്നെയാണ് കാണാനാകുന്നത്. നിരവധി പേർ ഈ ചിത്രത്തിന് കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. അതിലൊന്ന് എന്നാണ് വിക്രം സിനിമയുടെ രണ്ടാം ഭാഗം ഉണ്ടാകുക എന്നതാണ്. ലോകേഷ് സംവിധാനം ചെയ്ത വിക്രം സിനിമ വർഷങ്ങൾക്ക് ശേഷമുള്ള കമലിന്റെ ഏറ്റവും വലിയ തിരിച്ചു വരവുകളിൽ ഒന്നായിരുന്നു.

ALSO READ: ‘ഇന്ദ്രൻസ് പഴയ ഇന്ദ്രൻസ് അല്ല’, കിടിലൻ ലുക്കിൽ നല്ല കിണ്ണം കാച്ചിയ ചിത്രങ്ങൾ: വൈറലായി ഫോട്ടോഷൂട്ട്

അതേസമയം, വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസൻ പറഞ്ഞിരുന്നു. 2024ലെ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്നും, കോയമ്പത്തൂരിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കമൽ ഹാസൻ വ്യക്തമാക്കിയിരുന്നു. ഇത് സിനിമാ ലോകത്ത് നിന്നും രാഷ്ട്രീയത്തിലേക്കുള്ള കമൽഹാസന്റെ പരകായപ്രവേശമാണെന്നാണ് ആരാധകർ വിലയിരുത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News