ഇന്ത്യന്‍ 2ന്റെ പ്രധാന ഭാഗങ്ങള്‍ കണ്ട് പൂര്‍ണതൃപ്തന്‍; ശങ്കറിന് 8 ലക്ഷം വില വരുന്ന വാച്ച് സമ്മാനമായി നല്‍കി കമല്‍ ഹാസന്‍

കമല്‍ ഹാസന്‍ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. 1996 ല്‍ കമല്‍ ഹാസനെ കേന്ദ്രകഥാപാത്രമാക്കി ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് നിരവധി പ്രതിസന്ധികള്‍ അണിയറപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ 2ന്റെ പ്രധാന ഭാഗങ്ങള്‍ കണ്ട് കമല്‍ ഹാസന്‍ തൃപ്തനാണെന്നുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത്.

Also Read- ‘അത്യന്തം ക്രൂരം, ചിന്തിക്കാന്‍ പോലും കഴിയാത്തത്’; കല്ലമ്പലത്തെ രാജുവിന്റെ വീട് സന്ദര്‍ശിച്ച് ശ്രീമതി ടീച്ചര്‍

‘ഇന്ത്യന്‍ 2ന്റെ പ്രധാനഭാഗങ്ങള്‍ കണ്ടു. ശങ്കറിന് എല്ലാവിധ ആശംസകളും നേരുന്നു. ഇത് നിങ്ങളുടെ കൊടുമുടിയാണെന്ന് കരുതി അഭിമാനിക്കരുത്. കാരണം ഇത് നിങ്ങളുടെ കലാജീവിതത്തിലെ ഏറ്റവും ഉയര്‍ന്ന ഘട്ടമാണ്. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് സഞ്ചരിക്കണംട കമല്‍ ഹാസന്‍ കുറിച്ചു. കൂടാതെ സംവിധായകന്‍ ശങ്കറിന് കമല്‍ ഹാസന്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര വാച്ച് സമ്മാനമായി നല്‍കുകയും ചെയ്തു. ഇറ്റാലിയന്‍ ലക്ഷ്വറി ബ്രാന്‍ഡായ പനെറായി ലുമിനോര്‍ വാച്ചാണ് കമല്‍ സമ്മാനമായി നല്‍കിയത്. എട്ട് ലക്ഷം രൂപയാണ് വാച്ചിന്റെ വില.

Also Read- ബൈക്കില്‍ യുവാക്കളുടെ അഭ്യാസം; ‘ചലാന്‍ അടയ്‌ക്കേണ്ടി വന്നില്ലെ’ന്ന് മോട്ടോര്‍ വാഹന വകുപ്പ്; വീഡിയോ

1996 ല്‍ പുറത്ത് ഇറങ്ങിയ ഇന്ത്യന്‍ ചിത്രത്തില്‍ ഇരട്ടവേഷത്തിലാണ് കമല്‍ എത്തിയത്. സിനിമയുടെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News