‘വാടി എന്‍ കരീന ചോപ്ര’; വൈറലായി കാര്‍ത്തിയുടെ ചിത്രങ്ങള്‍

തമിഴ് സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് കാര്‍ത്തി. സൂപ്പര്‍താരം സൂര്യയുടെ അനുജന്‍ എന്നതിനപ്പുറം തന്റെ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരം കൂടിയാണ് കാര്‍ത്തി.

Also Read: അശ്ലീല പദപ്രയോഗം നടത്തി; ‘തൊപ്പി’ക്കെതിരെ കേസ്

എന്നാല്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ കാര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. പെണ്‍വേഷം ധരിച്ച നടന്‍ സന്താനത്തെ കെട്ടിപ്പിടിച്ച് ഇരിക്കുന്ന കാര്‍ത്തിയെയാണ് ചിത്രത്തില്‍ കാണുന്നത്. ത്രോബാക്ക് എന്ന ഹാഷ്ടാഗ് ഉള്ളതിനാല്‍ ചിത്രം പഴയതാണ് എന്ന് വ്യക്തമാണ്. ‘വാടി എന്‍ കരീന ചോപ്ര’ എന്ന ടൈറ്റിലോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള ജോഡികളാണ് കാര്‍ത്തിയുടെയും സന്താനത്തിന്റെയും. ഇരുവരുടെയും കോമ്പോ ഉള്ള നിരവധി ചിത്രങ്ങള്‍ മുന്‍പ് വന്നിട്ടുണ്ടായിരുന്നു. അടുത്ത് തന്നെ ഇരുവരും ഒന്നിച്ച് പടം വരണം എന്നാണ് പ്രേക്ഷകര്‍ പലരും ഈ പോസ്റ്റിന് അടിയില്‍ പറയുന്നത്. പുതിയ ചിത്രത്തിനുള്ള സൂചനയാണോ ഈ ചിത്രം എന്ന ചോദ്യവും പ്രേക്ഷകര്‍ ഉയര്‍ത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News