മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ആരുമായി അടുപ്പം സ്ഥാപിക്കുന്ന കഴിവ് അതിശയകരമാണ്; ജോൺ സീനയെ കണ്ട അനുഭവം പങ്കുവെച്ച് കാർത്തി

സിനിമാ ആസ്വാദകർക്ക് ഏറെ ഇഷ്ടമുള്ള നടനാണ് കാർത്തി.സോഷ്യൽ മീഡിയയിലും ഏറെ ആരാധകർ ഉള്ള താരം ഇപ്പോൾ പങ്കുവെച്ച ഫോട്ടോയാണ് ശ്രെധ നേടുന്നത്.ഇന്‍സ്റ്റഗ്രാമിലാണ് ചിത്രം താരം പങ്കുവച്ചിരിക്കുന്നത്. പ്രശസ്ത റെസലിങ് താരവും ഹോളിവുഡ് നടനുമായ ജോൺ സീനയെ നേരിൽ കണ്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് കാർത്തി.ഹൈദരാബാദിലെ ഡബ്യൂഡബ്യൂഇ സ്‌പെക്ടാക്കിളില്‍ വച്ചായിരുന്നു ജോൺ സീനയുമായുള്ള കൂടികാഴ്ച.

ALSO READ:‘രാജ്യത്തിന്റെ പേര് മാറ്റുന്നതിന് പിന്നില്‍ ആര്‍എസ്എസ്; ജനാധിപത്യപരമായ ഒരു ചര്‍ച്ചയും നടന്നില്ല’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
ജോണ്‍ സീനയെ കാണാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. എന്നോട് കാണിച്ച ഊഷ്മളതയ്ക്ക് നന്ദിയുണ്ട്. കുറച്ച് മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ ആരുമായി അടുപ്പം സ്ഥാപിക്കുന്ന താങ്കളുടെ കഴിവ് അതിശയകരമാണ്.താങ്കളുടെ സിഗ്‌നേച്ചര്‍ മുദ്രവാക്യമായ ഹസില്‍ ലോയല്‍റ്റി റെസ്‌പെക്റ്റ് ഇതെല്ലാം അനുഭവപ്പെട്ടു എന്നാണ് കാര്‍ത്തി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചത്. ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലാണ്.

ALSO READ:അതിഥികളിൽ നിന്ന് ഇന്ത്യയുടെ യാഥാർത്ഥ്യം മറച്ചുവെക്കേണ്ട ആവശ്യമില്ല; ചേരികൾ മറച്ച കേന്ദ്ര സർക്കാരിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ഡബ്യൂഡബ്യൂഇ ചരിത്രത്തില്‍ ഏറ്റവുമധികം ലോക ചാമ്പ്യന്‍ഷിപ്പ് വിജയിച്ച വ്യക്തിയാണ് ജോൺ സീന, കായിക ലോകത്തെ എക്കാലത്തെയും മികച്ച പ്രൊഫഷണല്‍ ഗുസ്തിക്കാരില്‍ ഒരാൾ കൂടിയാണ് ഇദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News