കന്നഡ സൂപ്പര്‍താരം കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് അന്തരിച്ചു

കന്നഡ സൂപ്പര്‍താരം കിച്ച സുധീപിന്‍റെ അമ്മ സരോജ സഞ്ജീവ് (86) അന്തരിച്ചു. അനാരോഗ്യത്തെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബെംഗളൂരുവിലെ ജയനഗറിലെ അപ്പോളോ ആശുപത്രിയിൽ ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഗുരുതരമായിരുന്നുവെന്നാണ് വിവരം.

രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും സുധീപിന്‍റെ അമ്മയുടെ വേര്‍പാടില്‍ ദുഖം രേഖപ്പെടുത്തിയിട്ടുണ്ട്. അമ്മയുമായി സുദീപിന് നല്ല അടുപ്പമായിരുന്നു. മാതൃദിനത്തിലും ജന്മദിനത്തിലും എല്ലാം അമ്മയ്ക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ കിച്ച സുധീപ് പോസ്റ്റ് പങ്കുവെയ്ക്കാറുണ്ടായിരുന്നു. അമ്മക്കൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ALSO READ: ഡേറ്റിങ് ആപ്പിൽ നിർമല സീതാരാമന്റെ വ്യാജ പ്രൊഫൈൽ; ചിരിപ്പിക്കുന്ന ഒപ്പം ചിന്തിപ്പിക്കുന്ന ബയോയും

കന്നഡ സിനിമ ലോകത്തെ പ്രധാന താരമാണ് കിച്ച സുദീപ്.മാക്സ് എന്ന ബിഗ് ബജറ്റ് ചിത്രമാണ് അടുത്തതായി കിച്ച സുധീപിന്‍റെതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. വി ക്രിയേഷനാണ് ഈ ആക്ഷന്‍ ബിഗ് ബജറ്റ് പടം നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News