മകനെയും കൊണ്ട് സ്റ്റേജ് പ്രോഗ്രാമിന് പോകുമ്പോൾ ബാക്‌സ്റ്റേജിൽ മകനെ ഉറക്കികിടത്തിയ ശേഷമാണ് പരിപാടി അവതരിപ്പിക്കാറുള്ളത്; സുധിയുടെ ഓർമ്മയിൽ നെഞ്ചുനീറി കുടുംബം

ടെലിവിഷൻ കോമഡി ഷോകളിലുലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടൻ ആയിരുന്നു കൊല്ലം സുധി .ഏറെ സ്വപ്നങ്ങൾ ബാക്കി നിർത്തിയാണ് സുധി യാത്രയായത്. പാട്ടിലൂടെ വേദികൾ കീഴടക്കി തുടങ്ങിയ സുധി പിന്നീട് മിമിക്രിയിലോട്ട് തിരിയുകയായിരുന്നു .30 വർഷങ്ങളായുള്ള മിമിക്രി പ്രകടനങ്ങളും തകർത്താടിയ വേദികളും .

തന്റെ ആദ്യ പരിപാടിയെ പറ്റിയുള്ള ഓർമ്മകൾ സുധി ഈ ഇടക്ക് ഒരു സ്റ്റേജ് പ്രോഗ്രാമിൽ പങ്കുവെച്ചിരുന്നു. ആദ്യ പരിപാടിക്ക് ചെരുപ്പുമാലയും കൂവലും തന്ന അതെ പ്രേക്ഷകർ ഇന്ന് തന്നെ കൊല്ലം സുധി ആയി വളർത്തിയെടുത്ത് കൊല്ലത്തിന്റെ പ്രിയ കലാകാരൻ ആക്കിമാറ്റി .ആദ്യ പരിപാടിക്ക് ജനകൂട്ടത്തെഭയന്ന് തനിക്ക് ഒരു വാക്കും പറയാൻ കഴിഞ്ഞില്ലെന്നും കൂവലും മണ്ണെറിയും കൊണ്ട് ഒന്നും കാണാൻ കഴിയാതെ വീട്ടിലോട്ട് ഓടിയെന്നും കൊല്ലം സുധി തുറന്നു പറഞ്ഞിരുന്നു .

അവസാനമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു മടങ്ങിയ കൊല്ലം സുധിയുടെ വേർപാട് ഇപ്പോഴും വിശ്വസാസിക്കാനാകാതെയിരിക്കുകയാണ് ആരാധകർ .കൊല്ലം സുധിയുടെ അപകട മരണം വിശ്വസിക്കാനാകുന്നില്ലെന്ന് അവതാരിക ലക്ഷ്മി നക്ഷത്ര വിങ്ങലോടെയാണ് പറഞ്ഞത് .അപകട വാർത്തക അറിഞ്ഞു തന്നെ ഏറെപ്പേർ വിളിക്കുന്നുണ്ടെന്നും അവരോട് മറുപടി പറയാൻ പോലും കഴിയുന്നില്ലെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു .എത്ര വേദന ഉള്ളിലുണ്ടെങ്കിലും ഞങ്ങളെ ചിരിപ്പിച്ചിട്ടേ ഒള്ളു എന്നും ഇത്ര വേഗത്തിൽ കൊണ്ടുപോകേണ്ടിയിരുന്നില്ല എന്നും വാക്കുകൾ പൂർത്തിയാക്കാനാവാതെ ലക്ഷ്മി പറഞ്ഞു.

also read; ബോക്സ് ഓഫീസിൽ കളക്ഷനിൽ മുന്നിലെത്തി 2018

അതേസമയം സുധി ഒരു തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളെപ്പറ്റി ഒരു സ്വകാര്യ മാസികയോട് പങ്കുവെച്ച വാക്കുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. മകന് ഒന്നര വയസ് ആയിരിക്കെ മകനെ തനിക്ക് തന്ന ശേഷം ആദ്യ ഭാര്യ മറ്റൊരാളുടെ കൂടെ പോയി. അന്ന് മുതൽ ജീവിക്കാൻ ഒരുപാട് കഷ്ട്ടപെട്ടുവെന്നും പതിയേ ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നെന്നും സുധി പറഞ്ഞു .മകനെയും കൊണ്ട് സ്റ്റേജ് പ്രോഗ്രാമിന് പോകുമ്പോൾ ബാക്‌സ്റ്റേജിൽ മകനെ ഉറക്കികിടത്തിയ ശേഷമാണ് പരിപാടി അവതരിപ്പിക്കുന്നതെന്നും അല്ലെങ്കിൽ കൂടെയുള്ളവരെ ഏൽപ്പിച്ച ശേഷമാണ് സ്റ്റേജിൽ കയറുന്നതെന്നും സുധി പറഞ്ഞു.

മകന് അഞ്ചു വയസ്സൊക്കെ ആയപ്പോൾ കർട്ടൻ പിടിക്കാൻ തുടങ്ങിയെന്നും വളരെ കഷ്ടപ്പെട്ടാണ് ഇന്ന് ഈ അവസ്ഥയിൽ എത്തിയതെന്നും സുധി വേദനാപൂർവ്വം പങ്കുവെച്ചിരുന്നു. എല്ലാത്തിനുമൊടുവിൽ രേണു തന്റെ ജീവിതത്തിൽ എല്ലാം അറിഞ്ഞുകൊണ്ട് വന്നു തന്റെ മകനെ സ്വന്തം മകൻ ആയി കണ്ടു .മകനു പതിനൊന്നു വയസ്സുള്ളപ്പോഴാണ് രേണു ജീവിതത്തിലേക്ക് വന്നതെന്നും അന്നുമുതൽ മകൻ അമ്മയുടെ കുറവ് അറിഞ്ഞിട്ടില്ലെന്നും അവർ തമ്മിൽ വളരെ സ്നേഹത്തിലാണെന്നും ചങ്കുകളെപോലെയാണെന്നും സുധി പങ്കുവെച്ചു .തന്നെ മനസ്സിലാക്കി കൂടെ നിൽക്കുന്ന ഭാര്യ രേണുവും മക്കളുമാണ് സുധിയുടെ ലോകം. അവരെയെല്ലാം തനിച്ചാക്കിയാണ് സുധി യാത്രപറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News