ഷൂട്ടിങ്ങിനിടെ മമ്മൂക്കയെ അടിച്ചയാളെ ഞാനെടുത്തു തൂക്കിയെറിഞ്ഞു, അവനങ്ങനെ ഞെളിഞ്ഞു പോകണ്ട: കുണ്ടറ ജോണിയുടെ അഭിമുഖം വീണ്ടും വൈറലാകുന്നു

വില്ലൻ വേഷങ്ങൾ കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ വലിയ ഒരിടം നേടിയ നടനായിരുന്നു കുണ്ടറ ജോണി. അദ്ദേഹത്തിന്റെ മരണം വലിയ നഷ്ടമാണ് മലയാള സിനിമാ ലോകത്തിന് തന്നെ വരുത്തിയത്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെ കുറിച്ചുള്ള ജോണിയുടെ മുൻകാല വെളിപ്പെടുത്തലുകളാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഒരിക്കൽ ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ വച്ച് ഒരാൾ മമ്മൂക്കയെ അടിച്ചെന്നും, അയാളെ ഷൂട്ടിനിടയിൽ താൻ പിടിച്ചു തള്ളുകയും അത് കണ്ട ഐ വി ശശി ചിരിക്കുകയും ചെയ്തെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ജോണി അന്ന് വെളിപ്പെടുത്തിയിരുന്നു.

ALSO READ: എട്ട് വയസ്സായ കുഞ്ഞിനെ റേപ്പ് ചെയ്യുന്ന ആ സിനിമയിലെ സീൻ ഞാൻ ചെയ്യില്ലെന്ന് പറഞ്ഞു, മാനസികമായി ബുദ്ധിമുട്ടായിരുന്നു: കുണ്ടറ ജോണി

കുണ്ടറ ജോണി പറഞ്ഞത്

ഒരു ആൾക്കൂട്ടത്തിന്റെ സീൻ ഷൂട്ട് ചെയ്യുന്ന സമയത്തായിരുന്നു അതിനിടയിൽ നിന്ന് ഒരാൾ മമ്മൂക്കയെ അടിച്ചത്. അയാളെ ആ കൂട്ടത്തിൽ നിന്ന് പിടിച്ചു മാറ്റാൻ ഡയറക്ടർ ശശി ഏട്ടൻ പറഞ്ഞപ്പോൾ ഞാൻ അയാൾ അവിടെ നിന്നോട്ടെ എന്ന് പറഞ്ഞു. ഞാൻ മമ്മൂക്കയെ അറസ്റ് ചെയ്യാൻ വരുന്ന സീനായിരുന്നു അത്. ഞാൻ നേരെ ജീപ്പിൽ വന്നിറങ്ങി ആൾക്കൂട്ടത്തെ തള്ളി മാറ്റി അറസ്റ്റ് ചെയ്യാൻ പോകുന്നതിനിടയിൽ മമ്മൂട്ടിയെ അടിച്ചയാളെ ഒരിടി കൊടുത്ത് കൈകൊണ്ട് പൊക്കി ദൂരേക്ക് വലിച്ചെറിഞ്ഞു. മമ്മൂട്ടിയെ അടിച്ചിട്ട് അവനങ്ങനെ അവിടെ നിന്ന് ഞെളിഞ്ഞു പോകണ്ട എന്ന് കരുതിയായിരുന്നു അങ്ങനെ ചെയ്തത്. ഇത് കണ്ട് ശശിയേട്ടൻ ചിരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News