ജോണ്‍ വിക്ക് താരം ലാന്‍സ് റെഡ്ഡിക്ക് വിടവാങ്ങി

‘ദി വയര്‍’, ഫ്രിഞ്ച്, ആക്ഷന്‍-ത്രില്ലര്‍ ചിത്രങ്ങളായ ‘ജോണ്‍ വിക്ക്’, ‘ഏഞ്ചല്‍ ഹാസ്‌ ഫോളന്‍’ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടന്‍ ലാന്‍സ് റെഡ്ഡിക്ക്(60) അന്തരിച്ചു. ലോസ് ആഞ്ജലീസിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നടൻ മരിച്ച വിവരം അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങള്‍ വഴി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൃദയാഘാതമാണ് മരണകാരണമെന്നും വിവരമുണ്ട്.
Lance Reddick Cause of Death: John Wick, The Wire, Bosch Actor Dead | TVLine
 
1962-ല്‍ മേരിലാന്‍ഡിലെ ബാള്‍ട്ടിമോറിലായിരുന്നു ലാന്‍സ് റെഡ്ഡിയുടെ ജനനം. ഈസ്റ്റ്മാന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കിൽ നിന്ന് സംഗീതത്തില്‍ ബിരുദം നേടി. പിന്നീട് അഭിനയത്തോട് താല്‍പര്യം തോന്നിയ റെഡ്ഡിക്ക് യേല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം നേടി. 1996-ല്‍ പുറത്തിറങ്ങിയ ‘ന്യൂയോര്‍ക്ക് അണ്ടര്‍ കവര്‍’ എന്ന സീരീസിലൂടെയാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. 1998-ല്‍ പുറത്തിറങ്ങിയ ‘ഗ്രേറ്റ് എക്‌സ്‌പെക്‌റ്റേഷൻ’ ആണ് ആദ്യ ചിത്രം.
R.I.P.: Lance Reddick dies at age 60
 
മാര്‍ച്ച് 24-ന് റിലീസ് ചെയ്യാനിരിക്കുന്ന ‘ജോണ്‍ വിക്ക് നാലാം ഭാഗം’, ‘ബാലെരിന’, ”വെറ്റ്‌മെന്‍ കാന്റ് ജംപ്’ തുടങ്ങിയവ അദ്ദേഹത്തിന്റേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രങ്ങളാണ്. സ്റ്റെഫാനി റെഡ്ഡിക്ക് ആണ് ഭാര്യ. ഇവോൺ നിക്കോൾ റെഡ്ഡിക്ക്, ക്രിസ്റ്റഫർ റെഡ്ഡിക്ക് എന്നിവർ മക്കളാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News