അന്താരാഷ്ട്ര നീന്തല്‍ മത്സരവേദികളില്‍ അഭിമാനനേട്ടവുമായി നടന്‍ മാധവന്റെ മകന്‍ വേദാന്ത് മാധവന്‍. മലേഷ്യന്‍ ഇന്‍വിറ്റേഷന്‍ ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍ നീന്തലില്‍ വേദാന്ത് ഇന്ത്യയെ പ്രതിനിധീകരിച്ച് അഞ്ച് സ്വര്‍ണമാണ് നേടിയത്.
പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടുക എന്നതാണ് വേദാന്തിന്റെ അടുത്ത ലക്ഷ്യം. ദ്രോണാചാര്യാ അവാര്‍ഡ് ജേതാവും മലയാളിയുമായ പ്രദീപ് കുമാറിന്റെ കീഴിലാണ് വേദാന്ത് നീന്തല്‍ പരിശീലനം നടത്തുന്നത്. ഇതിനോടകം മെഡലുകളടക്കം നിരവധി ബഹുമതികളും ടൂര്‍ണമെന്റ് ടൈറ്റിലുകളും വേദാന്ത് സ്വന്തമാക്കിയിട്ടുണ്ട്.
മകന്റെ നേട്ടത്തെ കുറിച്ച് മാധവന്‍ തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. ‘ദൈവകൃപയോടും നിങ്ങളുടെ എല്ലാ ആശംസകളോടും കൂടി, ഈ വാരാന്ത്യത്തില്‍ ക്വാലാലംപൂരില്‍ നടന്ന മലേഷ്യന്‍ ഇന്‍വിറ്റേഷന്‍ ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍, ഇന്ത്യക്ക് വേണ്ടി വേദാന്തിന് അഞ്ച് സ്വര്‍ണം (50 മീറ്റര്‍, 100 മീറ്റര്‍, 200 മീറ്റര്‍, 400 മീറ്റര്‍, 1500 മീറ്റര്‍) നേടാനായി. ഞാന്‍ ആഹ്ലാദിക്കുകയും ഏറെ സന്തോഷിക്കുകയും ചെയ്യുന്നു എന്നായിരുന്നു മാധവന്‍ അഭിമാന നിമിഷത്തെപ്പറ്റി കുറിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here