‘ചില കുട്ടികള്‍ അങ്ങനെയാണ്, തൊട്ടാല്‍ പൊള്ളും എന്ന് പറഞ്ഞാലും കേള്‍ക്കില്ല, ചുറ്റുമുള്ള മനുഷ്യരെ കണ്ണടച്ച് വിശ്വസിച്ചു’, ശ്രീവിദ്യയെ കുറിച്ച് മധു

നടി ശ്രീവിദ്യയുടെ കഥാപാത്രങ്ങളുടെ ഭംഗിയും അവരുടെ പ്രണയവും മരണവുമെല്ലാം പലപ്പോഴും അവരുമായി ബന്ധപ്പെട്ട മനുഷ്യരിലൂടെ വീണ്ടും ചർച്ചയാവാറുണ്ട്. അത്തരത്തിൽ നടൻ മധുവിലൂടെ വീണ്ടും ശ്രീവിദ്യയുടെ ജീവിതം ചർച്ചകളിൽ ഇടം പിടിക്കുകയാണ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തനിക്കൊപ്പം അഭിനയിച്ച ശ്രീവിദ്യയെ കുറിച്ചും അവരുടെ ഓർമകളെ കുറിച്ചും മധു പറഞ്ഞത്.

മധു ശ്രീവിദ്യയെ കുറിച്ച് പറയുന്നു

ALSO READ: ‘കയ്യില്‍ കലയുണ്ട്, പക്ഷെ വിചാരിക്കുന്ന ദൂരം അതുമായി യാത്ര ചെയ്യണമെങ്കില്‍ ആ ടാലന്റ് കൊണ്ട് മാത്രം പറ്റില്ല’, പൃഥ്വിയെ കുറിച്ച് പൂർണിമ ഇന്ദ്രജിത്ത്

ചില കുട്ടികള്‍ അങ്ങനെയാണ്, തൊടരുത്, തൊട്ടാല്‍ പൊള്ളും എന്ന് പലവട്ടം പറഞ്ഞാലും കേള്‍ക്കില്ല. അവര്‍ അതില്‍ തൊടും. കൈ പൊള്ളുമ്പോള്‍ മത്രമേ പറഞ്ഞതിന്റെ ഗൗരവം മനസിലാകൂ. ശ്രീവിദ്യയും അങ്ങനെയായിരുന്നു. തനിക്ക് ചുറ്റുമുള്ള സകല മനുഷ്യരെയും കണ്ണുമടച്ച് വിശ്വസിച്ചു. പലപ്പോഴും അതില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കാള്ളാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

53 വയസിനിടയില്‍ ശ്രീവിദ്യ സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രത്തെക്കാള്‍ വലിയ ജീവിതമാണ് അവര്‍ ജീവിച്ച് തീര്‍ത്തത്. ഒരര്‍ത്ഥത്തില്‍ വേദനയുടെ കടലായിരുന്നു ശ്രീവിദ്യയുടെ ജീവിതം. ഒരു ദുഃഖത്തില്‍ നിന്ന് കരകയറാന്‍ മറ്റൊരു ദുഃഖത്തെയാണ് അവര്‍ കൂട്ടുപിടിച്ചത്. അവരുടെ വേദനകള്‍ ആരെയും അറിയിക്കാന്‍ അവര്‍ താത്പര്യം കാണിച്ചില്ല.

ശ്രീവിദ്യ തന്റെ വ്യക്തി ജീവിതത്തില്‍ അനുഭവിച്ച കാര്യങ്ങള്‍ അവരുടെ മരണ ശേഷം മാത്രമാണ് ആളുകള്‍ക്ക് മനസിലായത്. അഭിനേത്രി എന്ന് വിളിക്കാവുന്ന അപൂര്‍വ്വം ചില ആര്‍ടിസ്റ്റുകളില്‍ ഒരാളായിരുന്നു ശ്രീവിദ്യ. സത്യത്തില്‍ ആര്‍ടിസ്റ്റ് എന്ന നിലയില്‍ ശ്രീവിദ്യയോട് എനിക്ക് എന്നും ആരാധനയാണ്. ഏത് കഥാപാത്രമായാലും അതിനനുസരിച്ച് മാറാനുള്ള അഭിനയ വൈദഗ്ധ്യം ശ്രീവിദ്യയ്ക്ക് ഉണ്ടായിരുന്നു. കോമ്പിനേഷന്‍ സീനുകളില്‍ പലപ്പോഴും ശ്രീ വിദ്യ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അത്രമാത്രം തന്മയത്വത്തോടെയാണ് അവര്‍ ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുക.

ALSO READ: തോറ്റ് തോറ്റ് ഇതെങ്ങോട്ട് പോണ്? കോലിയും ടീമും ഇനി കോലുകളിക്ക് ഇറങ്ങിയാ മതി, നേടിയത് നാണക്കേടിന്റെ ലോക റെക്കോഡ്

അവരുടെ കഴിവിനൊത്ത അംഗീകാരങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടില്ല. കാമുകിയും ഭാര്യയുമായി അഭിനയിക്കുമ്പോഴും അമ്മയായും അമ്മൂമയായും അഭനയിക്കാനുള്ള തന്റേടം അവര്‍ കാണിച്ചിരുന്നു. പ്രണയവും പ്രണയ ഭംഗവുമായി ജീവിതത്തില്‍ പലതും സങ്കീര്‍ണമായ തിരിച്ചടികളായി മാറിയപ്പോള്‍ അമ്മ വസന്തകുമാരിയിലും ആത്മീയതയിലുമാണ് നടി അഭയം കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News