ഇത് ഞാൻ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, നമ്മൾ പിടിച്ചു വലിച്ചാൽ വരില്ല: ബിലാലിനെ കുറിച്ച് ചോദിച്ചവരോട് മമ്മൂട്ടി പറഞ്ഞ മറുപടി

കണ്ണൂർ സ്‌ക്വാഡ് സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ അമൽ നീരദ് ചിത്രം ബിഗ് ബി യുടെ രണ്ടാം ഭാഗമായ ബിലാലിനെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകർക്ക് മമ്മൂട്ടി നൽകിയ മറുപടി വൈറലാകുന്നു. ‘ഇത് ഞാൻ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, നമ്മൾ പിടിച്ചു വലിച്ചാൽ വരില്ല ഇത്. അമൽ നീരദ് തന്നെ വിചാരിക്കണം’, എന്നായിരുന്നു മമ്മൂക്കയുടെ മറുപടി.

ALSO READ: സഹകരണ പ്രസ്ഥാനത്തെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തുടരും; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

മമ്മൂട്ടിയെ നായകനാക്കി ഛായാ​ഗ്രാഹകൻ റോബി വർ​ഗീസ് സംവിധാനം ചെയ്യുന്നവി ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. സെപ്റ്റംബർ 28 ന് റിലീസ് ചെയ്യുനൊരുങ്ങുന്ന ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. മമ്മൂട്ടിക്കൊപ്പം റോണി ഡേവിഡ്, അസീസ് നെടുമങ്ങാട്, ശബരീഷ്, എന്നിവരാണ് സ്ക്വാഡ് മെമ്പേഴ്സായെത്തുന്നത്. ചിത്രം ഒരു ക്രൈം ഡ്രാമയായിരിക്കുമെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News