സിനിമയുടെ വലിപ്പവും ചെറുപ്പവും നോക്കാറില്ല, സിനിമ ഇറങ്ങുമ്പോൾ പണ്ടത്തേക്കാൾ ടെൻഷനാണ് ഇപ്പോൾ; മമ്മൂട്ടി

സിനിമയുടെ വലിപ്പവും ചെറുപ്പവും താൻ നോക്കാറില്ലെന്ന് മമ്മൂട്ടി. വ്യത്യസ്തമാര്‍ന്ന കഥകള്‍ തെരഞ്ഞെടുക്കുക എന്നതൊക്കെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണെന്നും, താന്‍ ഇഷ്ടപ്പെടുന്ന എല്ലാ കഥകളും എല്ലാവര്‍ക്കും ഇഷ്ടപ്പെടണമെന്നില്ലെന്നും മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടി പറഞ്ഞത്

നമ്മള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന ചില സിനിമകള്‍ ഇല്ലേ. കഥ കേള്‍ക്കുന്ന പോലെയല്ല, അത് ഒരു സിനിമയായി വരുമ്പോള്‍ ചിലപ്പോള്‍ എല്ലാം തകിടം മറയും അങ്ങനെയും സംഭവിക്കും. കഥയേ നമുക്ക് തെരഞ്ഞെടുക്കാന്‍ പറ്റുള്ളൂ. സിനിമയല്ല നമ്മള്‍ തെരഞ്ഞെടുക്കുന്നത്. അത് ഇഷ്ടപ്പെട്ടാല്‍ എടുക്കും. അത് സിനിമയായി വരുമ്പോള്‍ ചിലപ്പോള്‍ മോശമായി വരും. എല്ലാം ഒരു റിസ്‌കാണ്. ഭാഗ്യമുണ്ടെങ്കില്‍ നന്നായി വരും.

ALSO READ: സ്വപ്ന സുരേഷിന് തിരിച്ചടി; എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരായ അപകീർത്തി പരാമർശത്തിൽ പ്രതി സ്വപ്നയുടെ ഹർജി തള്ളി ഹൈക്കോടതി

ഒരിക്കലും എക്‌സൈറ്റ്‌മെന്റ് അല്ല ഉണ്ടാവുക. സ്ട്രസ് ആണ്. ഈ പടം ഓടുമോ ആള്‍ക്കാര്‍ക്ക് ഇഷ്ടമാകുമോ എന്നതൊക്കെ ആലോചിച്ചിട്ട്. അഭിനയം എന്ന പ്രോസസാണ് നമ്മള്‍ ഏറ്റവും ഇഷ്ടത്തോടെ ചെയ്യുക. ബാക്കി ആളുകള്‍ കണ്ടിട്ട് പറയണം. അഭിനയിച്ചു കഴിഞ്ഞാല്‍ കഴിഞ്ഞതാണ്. പിന്നെ നമുക്ക് തിയേറ്ററില്‍ പോയി തിരുത്താന്‍ കഴിയില്ലല്ലോ. വന്നത് വന്നു. ആളുകള്‍ക്ക് ഇഷ്ടപ്പെടുമോ എന്ന ടെന്‍ഷനും ആങ്‌സൈറ്റിയുമൊക്കെയുണ്ടാകും.

ALSO READ: കടുവയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; ആദ്യഘട്ട നഷ്ടപരിഹാരം അഞ്ചുലക്ഷം

ഇങ്ങനെ ഒരു സിനിമ ചെയ്യണം, അങ്ങനെ ഒരു സിനിമ ചെയ്യണം എന്നൊന്നും ആലോചിക്കാറില്ല. നമ്മള്‍ കേള്‍ക്കുന്ന കഥകളില്‍ ഇഷ്ടമായവ ചെയ്യും. അതുപോലെ കേള്‍ക്കുന്ന കഥകളില്‍ എല്ലാ പടവും നമുക്ക് പ്രൊഡ്യൂസ് ചെയ്യാന്‍ കഴിയില്ല. കാതല്‍ കഴിഞ്ഞ് പ്രൊഡ്യൂസ് ചെയ്യുന്നത് കണ്ണൂര്‍ സ്‌ക്വാഡാണ്. അതിന് ശേഷം ടര്‍ബോയാണ്. അതിന് ശേഷം ഇനി ഏത് ചിത്രമാണെന്നൊന്നും തീരുമാനിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News