എക്സ്പീരിയൻസ് ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല, അതില്ലെങ്കിൽ നമ്മള്‍ പഴഞ്ചനായിപ്പോവും: മമ്മൂട്ടി

പുതിയ തലമുറയിലെ ആളുകളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന് മമ്മൂട്ടി. നമുക്ക് ഇത്ര എക്സ്പീരിയൻസ് ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ലെന്നും, ‘ഈ കാലഘട്ടത്തിൽ ജീവിക്കുന്നത് നമ്മളെ പോലുള്ളവരല്ല. അതായത് നമ്മുടെ തുടക്ക കാലത്ത് ഉണ്ടായിരുന്നവരല്ല ഇവർ. അപ്പോള്‍ ഇവരെ പോലെയാകണം നമ്മള്‍, അത് എവിടെപ്പോയി പഠിക്കണം. അത് ഇവരില്‍ നിന്നു തന്നെ പഠിക്കണമെന്നും’ കണ്ണൂർ സ്‌ക്വാഡിന്റെ പ്രമോഷൻ പരിപാടിക്കിടെ മമ്മൂട്ടി പറഞ്ഞു.

ALSO READ: സ്ത്രീകൾക്ക് അനുകൂലമായ നിയമങ്ങൾ എടുത്തുകളയണം, ഗാര്‍ഹിക പീഡനങ്ങള്‍ സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും അനുഭവിക്കുന്നുണ്ട്: സാധിക വേണുഗോപാല്‍

‘പഠിക്കുക, എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും പഠിക്കും. നമുക്ക് പുതിയ തലമുറയിൽ നിന്നും കിട്ടുന്ന ഒരുപാട് കാര്യങ്ങളുണ്ട്. അറിയേണ്ട കാര്യങ്ങള്‍, പ്രവൃത്തികള്‍, എന്നിവ നമ്മുടെ കയ്യിൽ നിന്നും മറ്റൊരാൾ പഠിക്കുന്നത് പോലെ അവരിൽ നിന്നും നമുക്കും പഠിക്കാം. നമുക്ക് ഇത്ര എക്സ്പീരിയൻസ് ഉണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഈ കാലഘട്ടത്തിൽ ജീവിക്കുന്നത് നമ്മളെ പോലുള്ളവരല്ല. അതായത് നമ്മുടെ തുടക്ക കാലത്ത് ഉണ്ടായിരുന്നവരല്ല ഇവർ. അപ്പോള്‍ ഇവരെ പോലെയാകണം നമ്മള്‍, അത് എവിടെപ്പോയി പഠിക്കണം. അത് ഇവരില്‍ നിന്നു തന്നെ പഠിക്കണം. നമ്മള്‍ അപ്‌ഡേറ്റഡ് ആയില്ലെങ്കിൽ പഴഞ്ചനായിപ്പോകും. പുതിയ ആളുകളെ കണ്ടു നോക്കിയിട്ടാണ് നമ്മള്‍ പുതുക്കുന്നത്. അവർ നമ്മളെ കണ്ട് പഠിച്ചോട്ടെ അതിൽ വിരോധം ഒന്നുമില്ല. അതെല്ലാം പാഠങ്ങളാണ്. നമ്മൾ ചെയ്ത് വച്ചു കഴിഞ്ഞതാണ് അവർ പഠിക്കുന്നത്. അങ്ങനെയല്ല വേണ്ടത്. അവരെ നോക്കി തന്നെ നമ്മൾ പഠിക്കണം”, മ്മൂട്ടി പറഞ്ഞു.

ALSO READ: ഇത് ഞാൻ പറഞ്ഞിട്ട് ഒരു കാര്യവുമില്ല, നമ്മൾ പിടിച്ചു വലിച്ചാൽ വരില്ല: ബിലാലിനെ കുറിച്ച് ചോദിച്ചവരോട് മമ്മൂട്ടി പറഞ്ഞ മറുപടി

‘നമ്മൾ കഥാപാത്രങ്ങൾ അവതരിപ്പിക്കുമ്പോൾ സാധാരണക്കാർക്ക് ഉണ്ടാകുന്ന അതേ വ്യത്യാസങ്ങൾ ശരീരത്തിലും സംഭവിക്കും. ബിപി ഒക്കെ കൂടും. ദേഷ്യപ്പെടുമ്പോൾ വിയർക്കും. ഞാനൊരു ​ഗ്ലിസറിൻ ഉപയോ​ഗിച്ച് അഭിനയിച്ചിട്ട് 25 കൊല്ലം ആയി. ആവശ്യം ഇല്ല’, മമ്മൂട്ടി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News