ആദ്യത്തെ പാലിയേറ്റീവ് കെയർ സൊസൈറ്റി ഉണ്ടായതിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ച് മമ്മൂട്ടി. പത്തിരുപത് വര്‍ഷം മുൻപാണ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സ്‌പോണ്‍സര്‍ഷിപ്പിന്റെ കാര്യം പറഞ്ഞ് രണ്ട് പേര്‍ തന്നെ കാണാന്‍ ആദ്യമായിട്ട് വന്നതെന്ന് മമ്മൂട്ടി പറഞ്ഞു. അന്ന് തന്നെക്കൊണ്ട് പറ്റുന്നതെല്ലാം ചെയ്യാമെന്ന് പറഞ്ഞിരുന്നുവെന്നും, ആ സൊസൈറ്റിയുടെ പ്രഥമ പേട്രണ്‍ താനാണെന്നും എറണാകുളം ജില്ലാ കനിവ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ വാര്‍ഷിക ജനറല്‍ ബോഡി ഉദ്ഘാടന വേളയില്‍ സംസാരിക്കുന്നതിനിടെ മമ്മൂട്ടി പറഞ്ഞു.
മമ്മൂട്ടി പറഞ്ഞത്
‘വേദന അറിയാതെയുള്ള ഒരു ശിഷ്ടകാല ജീവിതമാണ് പാലീയേറ്റീവ് കെയര്‍ എന്നതുകൊണ്ട് സാധാരണ ഉദ്ദേശിക്കുന്നത്. പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ട് പേര്‍ ഒരു സ്‌പോണ്‍സര്‍ഷിപ്പിനെ പറ്റി പറഞ്ഞപ്പോള്‍ വേറെ എന്തെല്ലാം ആവശ്യമായി വരുമെന്ന് ചോദിച്ചു. ഒന്നും പറയാന്‍ പറ്റില്ല, താങ്കള്‍ എന്ത് പറയുമെന്ന് നോക്കി ചെയ്യണം എന്ന് പറഞ്ഞു.
എന്നെക്കൊണ്ട് നിങ്ങള്‍ക്ക് എന്താണോ ചെയ്യാന്‍ പറ്റുന്നത്, എന്തെല്ലാം എന്നെക്കൊണ്ട് നിങ്ങള്‍ക്ക് ചെയ്യിക്കാന്‍ പറ്റുമോ അതെല്ലാം ചെയ്യാന്‍ എന്നെ ഉപയോഗപ്പെടുത്താം, അതിന് ഞാന്‍ തയ്യാറാണ് എന്ന് പറഞ്ഞു. അന്നാണ് കേരളത്തില്‍ ആദ്യമായി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ഉണ്ടാവുന്നത്. ആ സൊസൈറ്റിയുടെ പ്രഥമ പേട്രണ്‍ ഞാനാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here