മെൻ ഇൻ ബ്ലൂ; ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി

ഏഷ്യാകപ്പിലെ വിജയികളായ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ ആണ് മമ്മൂട്ടി ആശംസകൾ അറിയിച്ചത്. ഏഷ്യ കപ്പിലെ മിന്നുന്ന വിജയത്തിന് ടീംഇന്ത്യയ്ക്ക് അഭിനന്ദനങ്ങൾ ! ഇനി, വലിയ സമ്മാനം ലക്ഷ്യമാക്കാം.ഏറ്റവും വലിയ ക്രിക്കറ്റ് വിസ്മയത്തിൽ മെൻ ഇൻ ബ്ലൂ മികവ് പുലർത്തുന്നത് കാണാൻ കാത്തിരിക്കാനാവില്ല എന്നാണ് മമ്മൂട്ടി കുറിച്ചത്.

ALSO READ:ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ഏഷ്യാ കപ്പ് വിജയികളായ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചിരുന്നു. ഈ നേട്ടത്തിന് പുറകിൽ ഇന്ത്യൻ ടീം ക്യാപ്റ്റൻ രോഹിത് ശർമയുടെയും മറ്റ് കളിക്കാരുടെയും അർപ്പണമനോഭാവവും കഠിനാധ്വാനവുമുണ്ട്. ശ്രീലങ്കക്കെതിരെ ഗംഭീരപ്രകടനം കാഴ്ചവെച്ച ബൗളർ മുഹമ്മദ് സിറാജിന് പ്രത്യേക അഭിനന്ദനങ്ങൾ എന്നും മുഖ്യമന്ത്രി കുറിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇതിലും വലിയ നേട്ടങ്ങൾ ആവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു എന്നുമാണ് മുഖ്യമന്ത്രിയുടെ ആശംസാ കുറിപ്പ്.
ALSO READ:കേരള പി എസ് സി രാജ്യത്തിനാകെ മാതൃകയായ പ്രവർത്തനമാണ് നടത്തുന്നത്; മുഖ്യമന്ത്രി പിണറായി വിജയൻ

ശ്രീലങ്കയെ അനായാസമായി തകര്‍ത്ത ഇന്ത്യ ഇത് എട്ടാം തവണയാണ് എഷ്യന്‍ കിരീടം നേടുന്നത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക 15 ഓവര്‍ പിന്നിട്ടപ്പോള്‍ 50 റണ്‍സ് മാത്രമെടുത്ത് ബാറ്റ് വെച്ച് കീ‍ഴടങ്ങി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിക്കറ്റുകളൊന്നും നഷ്ടപ്പെടുത്താതെ ലക്ഷ്യം കണ്ടു. ഇഷാന്‍ കിഷനും (18 പന്തില്‍ 23 റണ്‍സ്) ശുഭ്മാന്‍ ഗില്ലും (19 പന്തില്‍ 27 റണ്‍സ്) ചേര്‍ന്ന് പൂ പറിക്കുന്ന ലാഘവത്തില്‍ ആറോവറില്‍ 51 റണ്‍സ് നേടുകയായിരുന്നു. മുഹമ്മദ് സിറാജാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ് ആണ് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്‍റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News