പ്രേക്ഷകര്‍ക്ക് വീണ്ടും നിരാശ; ഏറെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഒടിടിയിലെത്താന്‍ വൈകും

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഒടിടിയില്‍ റിലീസാകാന്‍ ഇനിയും വൈകും. അഖില്‍ അക്കിനേനി നായകനായ മമ്മൂട്ടിയും പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം ഏജന്റ് ഒടിടിയിലേക്ക് എത്താന്‍ ഇനിയും സമയമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ഒടിടി റ്റൈറ്റ്‌സ് സോണി ലിവിനായിരുന്നു.

Also Read : അരിക്കൊമ്പനും ചക്കക്കൊമ്പനും ശേഷം സോഷ്യല്‍മീഡിയയില്‍ വൈറലായി ആനക്കുട്ടി; രസകരമായ വീഡിയോ

2023 മെയ് 19നായിരുന്നു ആദ്യം ഒടിടി റിലീസ് പ്രഖ്യാപിച്ചത് എങ്കിലും പ്രദര്‍ശനത്തിക്കാനായില്ല. പിന്നീട് ജൂണ്‍ 26നും ഏജന്റിന്റെ ഒടിടി റീലീസ് പ്രഖ്യാപിച്ചപ്പോള്‍ അതും മാറ്റിവയ്ക്കുകയും പിന്നീട് സെപ്തംബര്‍ 29ന് എത്തുമെന്ന് സോണി ലിവ് പ്രഖ്യാപിക്കുകയുമായിരുന്നു. എനനാല്‍ ഇപ്പോള്‍ ഏജന്റിന്റെ ഒടിടി റിലീസ് വീണ്ടും മാറ്റിവയ്ച്ചു എന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്.

Also Read : നിപ: നാലാം തവണയും പ്രതിരോധിച്ചു, ചികിത്സയിലുള്ളവര്‍ ഇന്ന് ആശുപത്രി വിടുമെന്ന് ആരോഗ്യമന്ത്രി

ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടായിരുന്നു ഏജന്റ് പ്രദര്‍ശനത്തിന് എത്തിയത്. മമ്മൂട്ടി ‘റോ ചീഫ് കേണല്‍ മേജര്‍ മഹാദേവനാ’യും അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ പട്ടാളക്കാരനായി അഖില്‍ അക്കിനേനിയുമെത്തുന്ന ഏജന്റ് ബിഗ് ബജറ്റിലാണ് ഒരുക്കിയത്. ഡബ്ബിംഗ് തെലുങ്കിലും മമ്മൂട്ടിയാണ് ചെയ്തത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരുന്നു ഏജന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News