മമ്മൂട്ടിയും ദിലീഷ് പോത്തനും ഒരുമിക്കുന്നു, തിരക്കഥയില്‍ ചര്‍ച്ച

മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കൊപ്പം ഒരു സിനിമ  പ്രതീക്ഷിക്കാമെന്നും തിരക്കഥ ചര്‍ച്ചകള്‍ നടക്കുന്നതായും നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍.
സിനിമയുമായി ബന്ധപ്പെട്ട് നടനുമായി നിരവധി ചർച്ചകൾ നടത്തിയെന്നും എന്നാൽ തിരക്കഥ ഉറപ്പിച്ചിട്ടില്ല എന്നും ഒരു ദേശീയ മാധ്യമത്തിനോട് ദിലീഷ് പറഞ്ഞു. നിരവധി ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ദിലീഷും മമ്മൂട്ടിയും ഒന്നിക്കുന്നു എന്നത് വലിയ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികള്‍ ഉറ്റുനോക്കുന്നത്.

ALSO READ: സംവിധായകൻ വിഘ്‌നേഷ് ശിവനെതിരെ പരാതി, നയന്‍താരയ്ക്കെതിരെ കേസെടുക്കണമെന്നും ആവശ്യം

അതേസമയം വരുന്ന  പ്രോജക്റ്റിൽ നടന്‍ മോഹൻലാലുമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതായും ദിലീഷ് പറഞ്ഞു. നിലവിൽ ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഒന്നിക്കുന്ന ചിത്രം ഒരുങ്ങുകയാണ്. 2024-ലാണ് ചിത്രം റിലീസിനെത്തുക. നിരൂപക പ്രശംസ നേടിയ ‘മഹേഷിന്‍റെ പ്രതികാരം’, ‘ജോജി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീഷിന്‍റെ അടുത്ത പ്രോജക്ടിനായി ചലച്ചിത്ര ആസ്വാദകര്‍ കാത്തിരിക്കുകയാണ്.

ALSO READ: റീല്‍സുകള്‍ പ്രചരിപ്പിക്കുന്നു, എന്തിനാണ് തന്നെ വേദനിപ്പിക്കുന്നതെന്ന് കൊല്ലം സുധിയുടെ ഭാര്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here