ഇത് കലക്കും ! മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്നു; മമ്മൂട്ടി കമ്പനിയുടെ പുതിയ ചിത്രം

Mammootty

പുതിയ ചിത്രം പ്രഖ്യാപിച്ച് മമ്മൂട്ടി കമ്പനി. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ മമ്മൂട്ടിയും വിനായകനുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിഷ്ണു ശ്രീകുമാര്‍, ജിതിന്‍ കെ ജോസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന്റെ ചിത്രീകരണം നാഗര്‍കോവിലില്‍ ആരംഭിച്ചു.

സിനിമയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പേരുകളും ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളിലായ് അറിയിക്കും. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

Also Read : റെക്കോര്‍ഡ് തകര്‍ത്തതല്ലേ ഇനി കുറച്ച് റെസ്റ്റാകാം ! കുതിപ്പിന് ബ്രേക്കിട്ട് സ്വര്‍ണവില

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ സിനിമയാണിത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ജോര്‍ജ് സെബാസ്റ്റ്യന്‍, ഛായാ?ഗ്രഹണം: ഫൈസല്‍ അലി, ചിത്രസംയോജനം: പ്രവീണ്‍ പ്രഭാകര്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അരോമ മോഹന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷാജി നടുവില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോസ്, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വസ്ത്രാലങ്കാരം: അഭിജിത്ത് സി, സ്റ്റില്‍സ്: നിദാദ്, പബ്ലിസിറ്റി ഡിസൈന്‍സ്: ആന്റണി സ്റ്റീഫന്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: വിഷ്ണു സുഗതന്‍, ഓവര്‍സീസ് ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍: ട്രൂത് ഗ്ലോബല്‍ ഫിലിംസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News