‘പോറ്റി പൊളിച്ചടുക്കുന്നു ജോസ് സദ്യ വിളമ്പുന്നു’, ടർബോ ലൊക്കേഷനിലെ മമ്മൂട്ടിയുടെ വീഡിയോ വൈറൽ: കാണാം

തിയേറ്ററുകളിൽ മമ്മൂട്ടിയുടെ ഭ്രമയുഗം കളക്ഷൻ റെക്കോർഡുകൾ സ്വന്തമാക്കിക്കൊണ്ട് മുന്നേറുകയാണ്. മമ്മൂട്ടിയുടെ കൊടുമൺ പോറ്റിയെന്ന കഥാപാത്രത്തെക്കുറിച്ചുള്ള ചർച്ചകൾ സമൂഹ മാധ്യമങ്ങളിലും മറ്റും സജീവമാണ്. ഇപ്പോഴിതാ ടർബോ ലൊക്കേഷനിൽ ഭക്ഷണം വിളമ്പുന്ന മമ്മൂട്ടിയുടെ വീഡിയോയും വൈറലായിട്ടുണ്ട്.

ALSO READ: ‘അടുത്തത് ടൈം ട്രാവൽ’, ഞെട്ടി തീർക്കണ്ട വരുന്നുണ്ട് വീണ്ടും മമ്മൂട്ടി, ആകാംക്ഷയുടെ കൊടുമുടിയിൽ ആരാധകർ

വൈശാഖ് മമ്മൂട്ടി കോമ്പിനേഷനിൽ പുറത്തിറങ്ങുന്ന ചിത്രമാണ് ടർബോ. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നും അണിയറ പ്രവർത്തകർ ഡിന്നർ കഴിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ആഹാരം കഴിക്കാനിരിക്കുന്ന മമ്മൂട്ടിയെ വീഡിയോയിൽ കാണാം. തനിക്കൊപ്പം ഇരിക്കുന്ന സഹപ്രവർത്തകർക്ക് അദ്ദേഹം ഭക്ഷണം വിളമ്പി കൊടുക്കുന്നുണ്ട്. നിരവധി ഈ വീഡിയോയ്ക്ക് താഴെ പേരാണ് കമന്റുകളുമായി വന്നിരിക്കുന്നത്.

ALSO READ: ‘കക്കട്ടിലിന്‍റെ ഓരോ മണല്‍ത്തരികളിലും അക്ബറിന്‍റെ കാലടികള്‍ തെളിഞ്ഞു കാണാം’; അക്ബര്‍ കക്കട്ടില്‍ ഓര്‍മ്മയായിട്ട് എട്ടുവയസ്

അതേസമയം, ​ആദ്യദിനം തന്നെ മികച്ച അഭിപ്രായങ്ങൾ ലഭിച്ച ഭ്രമയുഗം കളക്ഷനിൽ വൻ കുതിപ്പാണ് നടത്തുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ കണക്ക് പ്രകാരം രണ്ട് ദിവസത്തിൽ ആ​ഗോളതലത്തിൽ ചിത്രം നേടിയത് പതിനാറ് കോടിയോളം രൂപയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News