‘കൊള്ളാം കേട്ടോ’;’ഒ ബേബി’യുടെ ടീസര്‍ കണ്ട് മമ്മൂട്ടി

രഞ്ജന്‍ പ്രമോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഒ ബേബി’യുടെ ട്രെയിലര്‍ പുറത്ത് വിട്ടു. മെഗാസ്റ്റാര്‍ മമ്മൂട്ടി ലോഞ്ച് ചെയ്ത ടീസര്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേനേടുകയാണ്. രഞ്ജന്‍ പ്രമോദ്-ദിലീഷ് പോത്തന്‍ കൂട്ടുകെട്ടില്‍ എത്തുന്ന ആദ്യ ചിത്രമെന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ തന്നെ സിനിമ ഏറെ ചര്‍ച്ചയായിരുന്നു. നായകനാകുന്നതിനൊപ്പം ദിലീഷ് പോത്തന്‍ നിര്‍മ്മാതാവുമാകുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്.

ഒരു ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രമാണ് ‘ഒ ബേബി’ എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച രഞ്ജന്‍ പ്രമോദ് ഒരിടവേളക്ക് ശേഷം എത്തുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേവര്‍പള്ളി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അരുണ്‍ ചാലില്‍ ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സംജിത്ത് മുഹമ്മദാണ്. വരുണ്‍ കൃഷ്ണ, പ്രണവ് ദാസ് എന്നിവര്‍ ചേര്‍ന്ന് ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് ലിജിന്‍ ബാംബിനോയാണ്. സൗണ്ട് ഡിസൈന്‍: ഷമീര്‍ അഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രാഹുല്‍ മേനോന്‍, കലാസംവിധാനം: ലിജിനേഷ്, മേക്കപ്പ്: നരസിംഹ സ്വാമി, വസ്ത്രാലങ്കാരം: ഫെമിന ജബ്ബാര്‍, ഫസ്റ്റ് അസിസ്റ്റന്റ് ഡയറക്ടര്‍ സിദ്ദിഖ് ഹൈദര്‍, അഡീഷണല്‍ ക്യാമറ: എ. കെ മനോജ്, സംഘട്ടനം: ഉണ്ണി പെരുമാള്‍. പോസ്റ്റര്‍ ഡിസൈന്‍ ഓള്‍ഡ് മോങ്ക്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: റോജിന്‍ കെ റോയ്. ചിത്രം ജൂണില്‍ തീയറ്ററുകളില്‍ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News