ഓരോ വർഷവും നിങ്ങൾക്ക് എന്നോടുള്ള സ്നേഹം വളരുന്നു: ജന്മദിനം മനോഹരമാക്കിയവർക്ക് നന്ദി അറിയിച്ച് മമ്മൂക്ക

ജന്മദിനത്തിൽ ആശംസകൾ അറിയിച്ചവർക്കും സ്നേഹം പ്രകടിപ്പിച്ചവർക്കും നന്ദി അറിയിച്ച് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. തൻ്റെ ജന്മദിനം വളരെ പ്രത്യേകതയുള്ളതാക്കിയ എല്ലാവർക്കും ഒരുപാട് നന്ദിയെന്ന് അദ്ദേഹം കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ALSO READ: മാംസം കഴിക്കുന്നത് കൊണ്ടാണ് ഹിമാചല്‍ പ്രദേശിൽ മേഘവിസ്‌ഫോടനം ഉണ്ടാകുന്നത്: വിവാദ പ്രസ്താവനയുമായി ഐ ഐ ടി ഡയറക്ടർ

‘ജന്മദിനത്തിൽ നിങ്ങളിൽ നിന്നെത്തിയ സന്ദേശങ്ങൾ, കോളുകൾ, കാർഡുകൾ, പ്രകടനങ്ങൾ, വീഡിയോകൾ എന്നിവയ്ക്കും എന്റെ വീട്ടിലേക്ക് നേരിട്ട് വന്നവർക്കും നന്ദി. ഓരോ വർഷവും നിങ്ങളുടെ സ്നേഹം വളരുന്നു’, മമ്മൂട്ടി കുറിച്ചു.

ALSO READ: ലക്കിലൊക്കെ വിശ്വസിച്ച് തലവര തെളിയാൻ കാത്തിരിക്കാതെ ഹാർഡ് വർക്ക് ചെയ്യുക,ആഗ്രഹം സ്ട്രോങ്ങ് ആണെങ്കിൽ നടക്കും: നഹാസ് ഹിദായത്

അതേസമയം, മ്മൂക്കയുടെ പിറന്നാൾ വലിയ ആഘോഷത്തോടെയാണ് മലയാളികൾ വരവേറ്റത്. അർധരാത്രി മുതൽ തന്നെ താരത്തിന്റെ വീടിന് മുൻപിൽ ആശംസകൾ അറിയിക്കാൻ ആരാധകരുടെ തിരക്കായിരുന്നു. മോഹൻലാൽ ടിനി ടോം അർജുൻ അശോകൻ തുടങ്ങി നിരവധി താരങ്ങളും മമ്മൂക്കക്ക് പിറന്നാൾ സ്നേഹം പങ്കുവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News