ലിയോ റീ ഷൂട്ട് ചെയ്യുന്നു, ലോകേഷിന് ഉറക്കമില്ല, ജയിലർ നേടിയ കളക്ഷൻ ലിയോ മറികടന്നാൽ തന്‍റെ മീശവടിക്കും: നടന്‍ മീശ രാജേന്ദ്രന്‍

ലോകേഷ് കനകരാജ് – വിജയ് ചിത്രം ലിയോയുടെ ചില ഭാഗങ്ങള്‍ റീഷൂട്ട് ചെയ്യുകയാണെന്ന് നടന്‍ മീശ രാജേന്ദ്രന്‍. ജയിലര്‍ സിനിമയുടെ വമ്പന്‍ വിജയം ലോകേഷിനെ ബാധിച്ചിട്ടുണ്ടെന്നും ഗ്രാഫിക്സ് രംഗങ്ങള്‍ വീണ്ടും റീ വര്‍ക്ക് ചെയ്യുകയാണെന്നും രാജേന്ദ്രന്‍ ആരോപിച്ചു.

ഷെഡ്യൂള്‍ കഴിഞ്ഞ ഭാഗങ്ങള്‍ ഇപ്പോള്‍ ലോകേഷ് റീഷൂട്ട് ചെയ്യുകയാണെന്നും  ലോകേഷ് കനകരാജിന്‍റെ ഉറക്കം നഷ്ടപ്പെട്ടുവെന്നും രാജേന്ദ്രന്‍ ഒരു യുട്യൂബ് അഭിമുഖത്തില്‍ പറഞ്ഞു.  ഗ്രാഫിക്സ് രംഗങ്ങള്‍ വീണ്ടും റീ വര്‍ക്ക് ചെയ്യുകയാണ്. വെറും 3 മണിക്കൂര്‍ മാത്രമാണ് ലോകേഷ് ഇപ്പോള്‍ ഉറങ്ങുന്നത് എന്നും മീശ രാജേന്ദ്രന്‍ പറയുന്നു.

ALSO READ: ഇടതുപക്ഷത്തിനാണ് വോട്ട്, എൻ്റെ വീട്ടിലുള്ളവരെല്ലാം ഇടതുപക്ഷ ചായ്‌വുള്ളവർ: താനൊരു സോഷ്യലിസ്റ്റെന്ന് വിനായകൻ

വിജയ് നൂറും ഇരുന്നൂറും കോടി ഓരോ ചിത്രത്തിനും ശമ്പളം വാങ്ങിയിരുന്നത്  സ്വയം പണം മുടക്കി സിനിമ എടുത്താണെന്നും മറ്റ് പ്രൊഡ്യൂസര്‍മാരില്‍ നിന്ന് കോടികള്‍ ശമ്പളം വാങ്ങിയെന്നത് കഥയിറക്കുന്നതാണെന്നും രാജേന്ദ്രന്‍ ആരോപിച്ചിരുന്നു.

കടുത്ത രജനികാന്ത് ആരാധകനായ രാജേന്ദ്രൻ  വിജയിയെ വിമർശിച്ച് നിരന്തരം തമിഴ് യൂട്യൂബ് ചാനലുകളില്‍ അഭിമുഖം നല്‍കുകയാണ്. അടുത്ത സൂപ്പർ സ്റ്റാറായി വിജയിയെ ഉയർത്തിക്കാണിച്ചുള്ള പോസ്റ്റുകളെ തുടർന്നായിരുന്നു ഇത്. വിജയ്‌യും രജനികാന്തും തമ്മിൽ ആനയും എലിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നാണ് രാജേന്ദ്രൻ ആദ്യം പറഞ്ഞത്.

ALSO READ: ജയിലറിൽ 35 ലക്ഷമല്ല എൻ്റെ പ്രതിഫലം, നാട്ടിലെ ചില വിഷങ്ങൾ എഴുതി വിടുന്നതാണ് അതൊക്കെ: വെളിപ്പെടുത്തലുമായി വിനായകൻ

രജനിയും വിജയിയും തമ്മിലാണ് മത്സരം എന്ന് പറയുന്നത് അംഗീകരിക്കാനാകില്ല. കമൽസാറും രജനി സാറും തമ്മിൽ മത്സരമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കാം. രജനിസാറിന്‍റെ ജയിലർ നേടിയ കളക്ഷൻ വിജയുടെ ലിയോ മറികടന്നാൽ തന്‍റെ മീശവടിക്കാം എന്നാണ് മീശ രാജേന്ദ്രന്‍റെ വെല്ലുവിളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News