നടൻ മേഘനാദൻ അന്തരിച്ചു

MEGHANATHAN ACTOR

സിനിമ – സീരിയൽ നടൻ മേഘനാദൻ അന്തരിച്ചു. 60 വയസായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. നടൻ ബാലൻ കെ നായരുടെ മകനാണ്. സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് ഷൊർണ്ണൂരിലെ വീട്ടുവളപ്പിൽ നടക്കും.

പുലർച്ചെ 2 മണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു നടൻ മേഘനാദൻ്റെ അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഈ മാസം 6 മുതൽ ചികിത്സയിലായിരുന്നു. മൃതദേഹം രാവിലെ 6 മണിയോടെ ഷൊർണ്ണൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി, വില്ലൻ വേഷങ്ങളിലൂടെ ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ മേഘനാദൻ 50 ൽ അധികം സിനിമകളിൽ അഭിനയിച്ചു.

1983ൽ പിഎൻ മേനോൻ സംവിധാനം ചെയ്‌ത ‘അസ്‌ത്രം’ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തെത്തി. പഞ്ചാഗ്നി, ചമയം, ഭൂമിഗീതം, ചെങ്കോൽ, മറവത്തൂർ കനവ്, മലപ്പുറം ഹാജി മഹാനായ ജോജി, പ്രായിക്കര പാപ്പാൻ, ഉദ്യാനപാലകന്‍, ഈ പുഴയും കടന്ന്, കുടമാറ്റം, വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും, വാസ്തവം, ആക്ഷൻ ഹീറോ ബിജു എന്നിവയാണ് പ്രധാന ചിത്രങ്ങള്‍.

2022ൽ റിലീസ് ചെയ്ത ആസിഫ് അലി ചിത്രം കൂമനിലാണ് അവസാനമായി അഭിനയിച്ചത്. 40 വർഷത്തോളം നീണ്ട അഭിനയജീവിതത്തിൽ സിനിമക്കൊപ്പം നിരവധി ടെലിവിഷൻ സീരിയലുകളിലും മേഘനാദൻ വേഷമിട്ടു.

News summary; Actor Meghanathan passed away

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News