സ്ത്രീധനത്തെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകൾ വൈറൽ, ഇതാണ് ഞങ്ങളുടെ ലാലേട്ടനെന്ന് ആരാധകർ

സ്ത്രീധനത്തെ കുറിച്ചുള്ള നടൻ മോഹൻലാലിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു സ്ത്രീധനത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകൾ തരാം വ്യക്തമാക്കിയത്. താന്‍ സ്ത്രീധനം വാങ്ങിച്ചിട്ടല്ല വിവാഹം കഴിച്ചതെന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. തന്റെ മകള്‍ വിവാഹം കഴിക്കുമ്പോഴും സ്ത്രീധനം കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും, അത് ശരിയല്ലെന്ന് തന്നെയാണ് തന്റേയും അഭിപ്രായമെന്നും നടൻ പറഞ്ഞു.

ALSO READ: വൃദ്ധയെ മരുമകൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; മരുമകൾ പോലീസ് കസ്റ്റഡിയിൽ

മോഹൻലാൽ പറഞ്ഞത്

ഞാന്‍ സ്ത്രീധനം വാങ്ങിച്ചിട്ടൊന്നുമല്ല കല്യാണം കഴിച്ചത്. എന്റെ മകള്‍ക്ക് വിവാഹം കഴിക്കുമ്പോഴും അതുണ്ടാവില്ല. ഒരുപാട് സിനിമകളില്‍ ഇതിനെതിരെയായി പറയുന്ന ആളാണല്ലോ നമ്മള്‍. ഒരു ആക്ടര്‍ എന്ന നിലയില്‍ നമ്മുടെ ഉള്ളില്‍ തന്നെ ഒരു ചിന്ത ഉണ്ടാകുമല്ലോ. അതുപോലെ ഇതിന് എതിരായിട്ട് നമ്മള്‍ പറഞ്ഞ കാര്യങ്ങള്‍ ഉണ്ട്.

ALSO READ: വൃദ്ധയെ മരുമകൾ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; മരുമകൾ പോലീസ് കസ്റ്റഡിയിൽ

ഇത്തരം കാര്യങ്ങളൊക്കെ കേള്‍ക്കുമ്പോള്‍ മാനസികമായി സങ്കടം തോന്നും. അടുത്തിടെ ഒരു കുട്ടിയെ തട്ടിക്കൊണ്ടുപോയ വാര്‍ത്ത നമ്മള്‍ കണ്ടു. അവനെ എങ്ങനെയെങ്കിലും പിടിച്ചോ എന്നാണ് നമുക്ക് അറിയേണ്ടത്. സൊസൈറ്റിയില്‍ ഉണ്ടാകുന്ന ക്രൈമുകളോട് ഒരു തരത്തിലും താത്പര്യമില്ല. സൊസൈറ്റിയില്‍ ഉണ്ടാകുന്ന ക്രൈമിനെ പിടിച്ചു നിര്‍ത്തുന്ന ഒരു സിനിമയാണ് നേര്. അതിനെതിരെയുള്ള ഒരു നീക്കമാണ് ഈ സിനിമ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News