മലയാളിയായതിൽ അഭിമാനിക്കുന്നുവെന്ന് കേരളീയം വേദിയിൽ മോഹൻലാൽ. ഇത്രയും നിറഞ്ഞ ഒരു സദസ്സ് ഇതാദ്യമാണെന്ന് പറഞ്ഞ അദ്ദേഹം തിരുവനന്തപുരം തന്റെ സ്വന്തം നാടാണെന്നും, ഇവിടുത്തെ ഓരോ മുക്കും മൂലയും തനിക്ക് അറിയാമെന്നും പറഞ്ഞു.
കേരളത്തിലെ ഏറ്റവും കൂടുതൽ സാംസ്കാരിക പരിപാടികൾ നടക്കുന്നത് തിരുവനന്തപുരത്താണ്, പാൻ ഇന്ത്യൻ സ്വീകാര്യത നേടുന്ന മലയാളം സിനിമകൾ ഉണ്ടാകേണ്ടതുണ്ട്, നമുക്ക് അത്തരം ഒരു നീക്കത്തിന് വഴികാട്ടികൾ ആകാം, കേരളീയത്തിന് എല്ലാവിധ ആശംസകളും കേരളീയം വേദിയിൽ മോഹൻലാൽ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here