ഒടിയൻ സിനിമയുടെ പരാജയം പഠനവിധേയമാകേണ്ട വിഷയമാണെന്ന് നടൻ മോഹൻലാൽ. ഒടിയൻ മോശം സിനിമയാണെന്ന് താൻ കരുതുന്നില്ലെന്നും, പ്രേക്ഷകർക്ക് സിനിമ ഇഷ്ടമാവുമോയെന്നത് നമുക്ക് പറയാൻ കഴിയില്ലെന്നും പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
‘ഒടിയൻ ഒരു മോശം സിനിമയായി ഞാൻ കരുതുന്നില്ല. പ്രേക്ഷകർക്ക് സിനിമ ഇഷ്ടമാവുമോ ഇല്ലയോയെന്ന് നമുക്കൊരിക്കലും പറയാൻ കഴിയില്ല. അവരുടെ പ്രതീക്ഷ എങ്ങനെയാണെന്ന് പറയാൻ കഴിയില്ല. ഒടിയൻ എന്ന സിനിമയും ഒരു മാജിക്കിന്റെ കഥയാണ്. ഹ്യൂമൻ ഇമോഷൻസൊക്കെ ഉള്ള സിനിമയാണ് ഒടിയൻ. അത് എന്തുകൊണ്ട് ഓടിയില്ല എന്നത് വേണമെങ്കിൽ ഒരു പഠനമായി ചെയ്യേണ്ട വിഷയമാണ്’, മോഹൻലാൽ പറഞ്ഞു.
‘ഒരുപക്ഷെ അതിന്റെ ക്ലൈമാക്സ് ശരിയാവത്തത് കൊണ്ടായിരിക്കാം. പക്ഷെ എന്തെങ്കിലും ഒരു കുഴപ്പം ഉള്ളത് കൊണ്ടായിരിക്കാം അത് ശരിയാവാത്തത്. അത്തരം കുഴപ്പങ്ങൾ ഉണ്ടാവുമോയെന്ന് ഒരു സിനിമയെ കുറിച്ച് എനിക്ക് പറയാൻ കഴിയില്ല. എന്റെ കാഴ്ചപ്പാടിൽ ഒടിയൻ നല്ല സിനിമയാണ്. ഞാൻ അഭിനയിച്ച അല്ലെങ്കിൽ ഞാൻ കാണുന്ന എല്ലാ സിനിമകളും നല്ലതാണെന്ന് വിശ്വാസിക്കുന്ന ആളാണ് ഞാൻ. അങ്ങനെ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ,’മോഹൻലാൽ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here